1 GBP = 103.21

കരിയറിലെ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയുമായി നായകൻ വിരാട് കൊഹ്‌ലി

കരിയറിലെ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയുമായി നായകൻ വിരാട് കൊഹ്‌ലി

നാഗ്പൂർ : കരിയറിലെ അഞ്ചാമത്തെ ഇരട്ട സെഞ്ച്വറിയുമായി നായകൻ വിരാട് കൊഹ്‌ലിയും (213) നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സെഞ്ച്വറിയുമായി രോഹിത് ശർമ്മയും (102 നോട്ടൗട്ട്) കളം നിറത്തുകളിച്ചപ്പോൾ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തിലും ഇന്ത്യൻ ബാറ്റിംഗ് കൊടുമുടി കയറി.
ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205 നെതിരെ മൂന്നാംദിനം ചായയ്ക്കുശേഷം ഇന്ത്യ 610/6 എന്ന സ്കോറിൽ ഡിക്ളയർ ചെ്തു. 405 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിറങ്ങിയ ലങ്ക കളി നിറുത്തുമ്പോൾ 21/1 എന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സന്ദർശകർ ഇനി 384 റൺസ് കൂടി നേടേണ്ടതുണ്ട്.

ആദ്യദിനങ്ങളിൽ സെഞ്ച്വറി നേടിയിരുന്ന മുരളി വിജയ്‌‌ക്കും (128), പുജാരയ്ക്കും പിന്നാലെ കൊഹ്‌ലിയും രോഹിതും കൂടി മൂന്നക്കം കടന്നതോടെ ഇന്ത്യൻ ഇന്നിംഗ്സിലെ സെഞ്ച്വറികളുടെ എണ്ണം നാലും സെഞ്ച്വറികൂട്ടുകെട്ടുകളുടെ എണ്ണം മൂന്നുമായി. ലോകേഷ് (7), രഹാനെ (2), അശ്വിൻ (5) എന്നിവർ ഒറ്റയക്കത്തിൽ പുറത്തായതൊഴിച്ചാൽ ഇന്ത്യൻ സ്കോർ ബോർഡ് സെഞ്ച്വറികളുടെ കൂമ്പാരമായി മാറി. ലങ്കയ്ക്കു ഇന്നലെ ലഭിച്ചത് നാല് വിക്കറ്റുകളും.
മൂന്നാം ദിനമായ ഇന്നലെ 312/2 എന്ന സ്കോറിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 121 റൺസുമായി പുജാരയും 54 റൺസുമായി കൊഹ്‌ലിയും കളത്തിലേക്ക് രാവിലെ ഇറങ്ങി. ഇരുവരും ചേർന്ന് ലഞ്ചിന് തൊട്ടുമുമ്പുവരെ ബാറ്റ് ചെയ്തു. ലഞ്ചിനുശേഷം രഹാനെ മടങ്ങിയപ്പോൾ എത്തിയ രോഹിതുമായിചേർന്ന് കൊഹ്‌ലി 173 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ചായയ്ക്കുശേഷം ഇരട്ട സെഞ്ച്വറി തികച്ച് കൊഹ്‌ലി മടങ്ങിയപ്പോൾ രോഹിത് മൂന്നക്കം കടക്കുന്നതുവരെ കാത്തിരുന്ന് ഇന്ത്യ ഡിക്ളയർ ചെയ്യുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more