1 GBP = 103.33

ശോഭാ സുരേന്ദ്രന് മറുപടിയുമായി കൊടിയേരി; പിണറായിയെ തടഞ്ഞാല്‍ ഒരു ബി ജെ പി നേതാവും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും

ശോഭാ സുരേന്ദ്രന് മറുപടിയുമായി കൊടിയേരി; പിണറായിയെ തടഞ്ഞാല്‍ ഒരു ബി ജെ പി നേതാവും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും

ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലും പുറത്തിറങ്ങി നടക്കാനാകില്ലെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പിണറായി വിജയനെ കേരളത്തില്‍ നടക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ചില നേതാക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താന്‍ ബിജെപിയെ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിയില്‍ കയറി പ്രതിയെ പിടിക്കാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ അഭിഭാഷകരുടെ ശ്രമം നീതീകരിക്കാനാകില്ല. കൊടും കുറ്റവാളികളായ പ്രതികളെ സംരക്ഷിക്കുകയായിരുന്നു അഭിഭാഷകര്‍ ചെയ്തതത്. പ്രതികള്‍ക്ക് ഒളിക്കാനുള്ള സ്ഥലമല്ല കോടതി. അഭിഭാഷകരെ തള്ളിപ്പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more