1 GBP = 103.12

കോടിയേരിക്കാലം; വിദ്യാർഥിരാഷ്ട്രീയം മുതൽ സംസ്ഥാന സെക്രട്ടറി വരെ

കോടിയേരിക്കാലം; വിദ്യാർഥിരാഷ്ട്രീയം മുതൽ സംസ്ഥാന സെക്രട്ടറി വരെ

രാജ്യത്ത് മറ്റിടങ്ങളിൽ സിപിഎമ്മിന്‍റെ സ്വാധീനം നഷ്ടമായപ്പോഴും കേരളത്തിൽ ചരിത്രനേട്ടമായ തുടർഭരണത്തിലേക്ക് പാർട്ടിയെ നയിച്ച കോടിയേരി ബാലകൃഷ്ണന്‍റെ ജീവിതവഴികളിലൂടെ വിദ്യാർഥി-യുവജനപ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്നാണ് കോടിയേരി സിപിഎമ്മിന്‍റെ കേരളത്തിലെ അമരക്കാരനായത്. രാജ്യത്ത് മറ്റിടങ്ങളിൽ സിപിഎമ്മിന്‍റെ സ്വാധീനം നഷ്ടമായപ്പോഴും കേരളത്തിൽ ചരിത്രനേട്ടമായ തുടർഭരണത്തിലേക്ക് പാർട്ടിയെ നയിച്ച കോടിയേരി

ബാലകൃഷ്ണന്‍റെ ജീവിതവഴികളിലൂടെ

  • 1953 തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി നവംബര്‍ 16ന് ജനിച്ചു.
  • 1966 ഹൈസ്കൂള്‍ വിദ്യാഭ്യാസഘട്ടത്തിൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായി. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം. 
  •  1969 സിപിഎം അംഗം. മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു
  • 1970 ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. പ്രദേശത്തെ അറിയപ്പെടുന്ന നേതാവായി.
  • 1971 മഹാത്മാഗാന്ധി കോളജ് യൂണിയൻ ആദ്യ ചെയർമാൻ
  •  1973 യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാര്‍ഥി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 
  • 1973 കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി. 
  • 1975 അടിയന്തരാവസ്ഥക്കാലത്ത് മിസ (MISA) തടവുകാരനായി. പതിനാറ് മാസത്തോളം ജയിൽശിക്ഷ 
  • 1980 ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 
  •  1980 തലശേരി എംഎൽഎ എം.വി രാജഗോപാലന്‍റെ മകൾ വിനോദിനിയുമായി വിവാഹം
  •  1982 തലശേരിയിൽ നിയമസഭാംഗമായി
  •  1983 മൂത്തമകൻ ബിനോയ് ജനിച്ചു 
  •  1984 രണ്ടാമത്തെ മകൻ ബിനിഷ് ജനിച്ചു. 
  • 1987 തലശേരിയില്‍ നിന്ന് വീണ്ടും നിയമസഭാംഗം. 
  •  1988 ആലപ്പുഴ സംസ്ഥാനസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക്
  •  1990 കണ്ണൂര്‍ ജില്ലാ സെക്രട്ടറി.
  •  1995 സംസ്ഥാന സെക്രട്ടറിയറ്റ് അംഗം.
  •  2001 സിപിഎം നിയമസഭാ കക്ഷി ഉപ നേതാവ്
  • 2002 ഹൈദരാബാദ് 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിൽ.
  •  2006 ‍ ആഭ്യന്തര, ടൂറിസം മന്ത്രി. 1980 നു ശേഷം മുഖ്യമന്ത്രിയല്ലാതെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ആദ്യ സിപിഎം അംഗം
  • 2008 19ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗം.
  •  2011 സിപിഎം നിയമസഭാ കക്ഷി ഉപനേതാവ്
  • 2015 ആലപ്പുഴ സംസ്ഥാനസമ്മേളനത്തിൽ പിണറായി വിജയന്‍റെ പിൻഗാമിയായി സിപിഎം സംസ്ഥാന സെക്രട്ടറി.
  • 2016 സിപിഎമ്മിനെ അധികാരത്തിലേക്ക് നയിച്ചു
  •  2018 കണ്ണൂർ സംസ്ഥാനസമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.
  • 2021 സിപിഎം ചരിത്രംകുറിച്ച തുടർഭരണത്തിലേക്ക്
  •  2022 എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മൂന്നാമതും സെക്രട്ടറി.
  •  2022 ഓഗസ്റ്റ് 29ന് അനാരോഗ്യം മൂലം പാർട്ടി സെക്രട്ടറിപദം ഒഴിഞ്ഞു.
  •  2022 ഒക്ടോബർ ഒന്ന് രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ മരണം
  •  ഒക്ടോബർ രണ്ടിന് ഉച്ചയ്ക്കു 12 മുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും
  • ഒക്ടോബർ 3 കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം. രാവിലെ 10 മണി വരെ
  • ഒക്ടോബർ 3 തിങ്കൾ രാവിലെ 11 മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ.
  • ഒക്ടോബർ 3 തിങ്കൾ വൈകീട്ട് 3 സംസ്കാരം പയ്യാമ്പലം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more