1 GBP = 103.55
breaking news

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണം, മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തത് ബോധപൂര്‍വമല്ലെന്നും കോടിയേരി

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണം, മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തത് ബോധപൂര്‍വമല്ലെന്നും കോടിയേരി

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരും സിപിഐഎമ്മും ഇരകള്‍ക്കൊപ്പമാണെന്നും ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കവെയാണ് കോടിയേരി മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് ബോധപൂര്‍വമല്ലെന്ന് കോടിയേരി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാകും വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വരാപ്പുഴയിലെ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്നോടിയായിട്ടാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. മുഖ്യമന്ത്രി ഇതുവരെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാഞ്ഞത് വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സിപിഐഎം നേതാക്കളോ സര്‍ക്കാരിന്റെ പ്രതിനിധികളൊ ഇതുവരെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഇത് വന്‍വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീജിത്തിന്റെ വീടിന് സമീപം വന്‍പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more