1 GBP = 103.35
breaking news

ലിവർപൂളിൽ മലയാളി നേഴ്‌സ് മരണമടഞ്ഞു

ലിവർപൂളിൽ മലയാളി നേഴ്‌സ് മരണമടഞ്ഞു

ലിവർപൂൾ ഫാസകലിയിൽ പാലാ കൊഴുവനാൽ സ്വദേശി മരണമടഞ്ഞു. കൊച്ചുറാണി (54) ആണ് ഇന്നു രാവിലെ ഫസാകിർലി ആശുപത്രിയിൽ വച്ച് ഈ ലോകത്തോട് വിടപറഞ്ഞത് കഴിഞ്ഞ 17 വർഷമായി കൊച്ചുറാണി യു കെ യിൽ നേഴ്സ് ആയി ജോലിചെയ്യുകയായിരുന്നു.പാലാ കൊഴുവനാൽ സ്വദേശി ജോസ് താന്നിപ്പാറയുടെ ഭാര്യയാണ്. കോട്ടയം പെരുംതുരുത് തൂമ്പുങ്കൽ കുടുംബാംഗമാണ്. രണ്ടു മക്കളാണ്

ചികിത്സയിലായിരുന്ന കൊച്ചുറാണിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായതാണ് ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കൊച്ചു റാണി കോട്ടയം പേരുതുരുത്ത്, തുമ്പുങ്കൽ പരേതനായ സെബാസ്റ്റ്യൻന്റെ മകൾ ആണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി അടുത്ത ദിവസം മൃതദേഹം പൊതുദര്ശനത്തിനുവയ്ക്കും തിയതി പിന്നീട് അറിയിക്കും. സംസ്കാരം നാട്ടിൽ നടക്കും എന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ലിവർപൂളിലെ റോയൽ ആശുപത്രിയിൽ ബയോ മെഡിക്കൽ എഞ്ചിനീയറായാണ് ഭർത്താവ് ജോസ് താന്നിപ്പാറ ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. ലിതുവാനിയയിൽ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിയായ ജ്യോതിസും ലിതുവാനിയയിൽ തന്നെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഷാരോണുമാണ് മക്കൾ.

പരേതയുടെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് തുടങ്ങിയവരും നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. കൊച്ചുറാണിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more