1 GBP = 103.96

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നിര്യാതനായി

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നിര്യാതനായി

യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ്ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 09:15വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങള്‍ പിതാവിനെ ശുശ്രൂഷിക്കുവാനായി യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നൂ. 2002 മുതല്‍ ബെന്നിയും കുടുംബവും യുകെയില്‍ സ്ഥിരമായി താമസിച്ചുവരുന്നൂ.

ബെന്നിയുടെ മാതാവ് ഓമനയും മറ്റ് കുടുംബാഗങ്ങളും മരണ സമയത്ത്പിതാവിനൊപ്പം ഉണ്ടായിരുന്നതായി ബെന്നി അറിയിച്ചു. മക്കള്‍: ബെന്നി (യുകെ), ബിനു (യുകെ), ബിജു (ബെഹറിന്‍) മരുമക്കള്‍ യഥാക്രമം മിനി, ടിനി, മഞ്ജു, കൊച്ചുമക്കള്‍: നേഹ, നിധിന്‍, മേഘാ, ഫെബാ, നേവ, നോയല്‍.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more