1 GBP = 103.90

കലൂരിലെ കെട്ടിട ദുരന്തം: സുരക്ഷാ മുൻകരുതലിലെ വീഴ്ചയെന്ന് സൂചന

കലൂരിലെ കെട്ടിട ദുരന്തം: സുരക്ഷാ മുൻകരുതലിലെ വീഴ്ചയെന്ന് സൂചന

കൊച്ചി: മണ്ണെടുത്തു മാറ്റിയപ്പോൾ വേണ്ടത്ര സുരക്ഷാ മുൻകരുതലെടുക്കാത്തതാണ് കലൂർ മെട്രോ സ്റ്റേഷന് സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴാൻ കാരണമെന്ന് പ്രാഥമിക നിഗമനം. വ്യക്തായ കാരണം കണ്ടെത്താൻ ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ്ധസംഘം പരിശോധന തുടങ്ങി. രാത്രി അപകടമുണ്ടായതിനാലും പരിസരങ്ങളിൽ ആരുമില്ലാതിരുന്നതിനാലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കെട്ടിടം പണി തുടങ്ങിയതെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുമ്പോഴും അടിത്തറയുടെ പൈലിംഗ് നടക്കുന്നതിനിടെ മൂന്നുനില കെട്ടിടം തകർന്നുവീണത് കടുത്ത ആശങ്കയ്ക്ക്‌ വഴിയൊരുക്കി. മെട്രോ കടന്നുപോകുന്ന വഴിയിലെ പഴയ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചും നാട്ടുകാർ ആശങ്കാകുലരാണ്.

കലൂരിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്‌ദ്ധസംഘത്തെ നിയോഗിച്ചതായി കളക്ടർ മുഹമ്മദ്. വൈ .സഫിറുള്ള അറിയിച്ചു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമീപത്തെ റോഡും ഭൂമിയും ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. മെട്രോ റെയിൽ കടന്നുപോകുന്ന തൂണുകൾക്ക് ബലക്ഷയില്ലെന്ന് മെട്രോ വിദഗ്ദർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more