1 GBP = 102.88
breaking news

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വിവാദം: പിണറായിക്ക്​ തിരിച്ചടി

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വിവാദം: പിണറായിക്ക്​ തിരിച്ചടി

തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ല​ക്ഷ്യ​മി​ട്ട്​ വ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്​ പി​ണ​റാ​യിക്ക്​ ​ തി​രി​ച്ച​ടി​യാ​വു​േ​മ്പാ​ൾ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്​​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പു​ള്ള രാ​ഷ്​​ട്രീ​യ ഉൗ​ർ​ജ​മാ​യി മാ​റി. സ്​​പ്രി​ൻ​ക്ല​ർ, ബ്രു​വ​റി, പ​മ്പാ മ​ണ​ൽ​നീ​ക്കം തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ളി​ൽ കാ​ണി​ച്ച പ്ര​തി​രോ​ധ​ത്തി​െൻറ നാ​ലി​ലൊ​ന്നു​പോ​ലും സ​ർ​ക്കാ​റി​ന്​ തു​ട​രാ​നാ​യി​ല്ലെ​ന്ന​ത്​ എ​ൽ.​ഡി.​എ​ഫി​ന്​ ക്ഷീ​ണ​മാ​യി.

അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​രി​ച്ച​ടി​ക്കു​ശേ​ഷം പി.​എ​സ്.​സി നി​യ​മ​ന പ​ട്ടി​ക ഉ​ൾ​പ്പെ​ടെ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്​ ഏ​റെ മു​ന്നോ​ട്ടു​പോ​യ കോ​ൺ​ഗ്ര​സി​നും യു.​ഡി.​എ​ഫി​നും വ​ലി​യ രാ​ഷ്​​ട്രീ​യ വി​ജ​യ​മാ​ണി​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​വും. 

എ​ൽ.​ഡി.​എ​ഫി​െൻറ ര​ണ്ട്​ വി​ക​സ​ന ജാ​ഥ​ക​ളും ന​ട​ക്കു​േ​മ്പാ​ഴാ​ണ്​ സ​ർ​ക്കാ​റി​നെ വി​വാ​ദ​ത്തി​​ലേ​ക്ക്​ വ​ലി​ച്ചെ​റി​ഞ്ഞ ആ​രോ​പ​ണം പ്ര​തി​പ​ക്ഷ നേ​താ​വ്​ ഉ​ന്ന​യി​ച്ച​ത്​. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ത്തി​െൻറ ന​ട​പ​ടി​യാ​ണ്​ വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി​യ​തെ​ന്ന​ത്​ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​ന്​ മു​ത​ൽ​കൂ​ട്ടാ​യി. പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ത​ള്ളി​പ്പ​റ​ഞ്ഞ മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​ക്കോ മു​ഖ്യ​മ​ന്ത്രി​ക്കോ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ തൃ​പ്​​തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​നാ​യി​ല്ല. 

കെ.​എ​സ്.​െ​എ.​എ​ൻ.​സി എം.​ഡി​ക്ക്​ മേ​ൽ പാ​പ​ഭാ​രം ചാ​രി ത​ല​യൂ​രാ​നു​ള്ള ശ്ര​മ​മാ​ണ്​ ഒ​ടു​വി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. പി.​എ​സ്.​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​രം ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ൽ തു​ട​രു​ന്ന​തി​നി​ടെ മ​റ്റൊ​രു അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്​ കൂ​ടി തി​രി​കൊ​ളു​ത്താ​ൻ ഒ​ട്ടും അ​വ​സ​രം ന​ൽ​ക​രു​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ സി.​പി.​എ​മ്മി​ലു​ണ്ടാ​യ​ത്. ഭ​ര​ണ​ത​ല​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ തു​ട​ർ​ക​ഥ പൊ​തു​സ​മൂ​ഹ​ത്തി​ന്​ മു​ന്നി​ൽ ഉ​ന്ന​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ​ത്തി​ന്​ വീ​ണു​കി​ട്ടി​യ​ത്. യു.​ഡി.​എ​ഫി​െൻറ പ്ര​ചാ​ര​ണ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മു​മ്പ്​​ സ​ർ​ക്കാ​ർ മു​ൻ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​തും നേ​ട്ട​മാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more