മാഞ്ചസ്റ്റര്‍ പ്രഥമ ക്‌നാനായ തിരുനാളില്‍ സംബന്ധിക്കുവാന്‍ യുകെയിലെ ക്‌നാനായക്കാര്‍ മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലേക്ക് ഒഴുകിയെത്തുന്നു. യൂറോപ്പിലെ ഇദംപ്രഥമമായ ക്‌നാനായ ചാപ്ലിയന്‍സിയിലെ പ്രഥമ തിരുന്നാള്‍ കെങ്കേമമാക്കുവാന്‍ ഉറച്ചാണ് ഓരോ ക്‌നാനായക്കാരനും. സമുദായ സ്‌നേഹം ജ്വലിക്കുന്ന ഓരോ ക്‌നാനായക്കാരന്റെയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നു കൊണ്ടിരിക്കുന്നത്.
വര്‍ണ്ണമനോഹരമായ, പുഷ്പാലംകൃതമായ ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാത്തിന്റെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ ആചാര്യനും സമുദായ ശ്രേഷ്ഠനുമായ മാര്‍ മാത്യു മൂലക്കാട്ടിനു ആവേശവോജ്ജ്വലമായ സ്വീകരണമാണ് ഫാ. സജി മലയില്‍ പുത്തന്‍പുര, യു.കെ.കെ.സി.എ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായില്‍, ജെയ് മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയത്.

ദിവ്യബലിക്ക് ശേഷം ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം മാഞ്ചസ്റ്റര്‍ നഗരവീഥിയെ പുളകിതമാക്കും. ഐറിഷ് ബാന്‍ഡും ചെണ്ടമേളവും പ്രദക്ഷിണത്തെ മനോഹരമാക്കുമ്പോള്‍ തിരുസ്വരൂപങ്ങളും പൊന്‍-വെള്ളി-മര കുരിശുകളും പ്രദക്ഷിണത്തെ ഭക്തിസാന്ദ്രമാക്കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും പരിശുദ്ധ കന്യകാമറിയത്തിന്റെ കിരീടനേര്‍ച്ചയും നടത്തപ്പെടും.
സ്നേഹവിരുന്നും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ലൊറെറ്റോ ഹൈസ്‌കൂളില്‍ നടത്തപ്പെടും. പലവിധത്തിലുള്ള വിസ്മയങ്ങളാണ് ഇടവകയൊരുക്കുന്ന കലാസന്ധ്യയോടനുബന്ധിച്ചുള്ള മെഗാഷോയില്‍ ഒരുക്കിയിരിക്കുന്നത്.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍. മാര്‍ക്ക് ഡേവീസ് എന്നിവരുടെ മഹനീയ സാനിധ്യത്തില്‍ സംപൂജ്യമാകുന്ന തിരുനാളിലേക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാല്‍ അനുഗ്രഹം പ്രാപിക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.
വേദി:
40 CULMERC ROAD
M221WA
കാര്യപരിപാടി:
LORETTO HIGH SCHOOL
ARROWFIELD RD
M217UP
click on malayalam character to switch languages