1 GBP = 103.61
breaking news

പുലികളിയുമായി കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ( KMWA)ന്റെ ഓണാഘോഷം ഒന്‍പതാം തീയതി…

പുലികളിയുമായി കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ( KMWA)ന്റെ ഓണാഘോഷം ഒന്‍പതാം തീയതി…

ടോം ജോസ് തടിയംപാട്

കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും സംഘടനയായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ (KMWA)ന്റെ ഓണാഘോഷപരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച 10.30ന് കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും.

പുലികളി, ചെണ്ടമേളം, സ്‌കിറ്റുകള്‍ തുടങ്ങി വിവിധതരം കലാപരിപാടികളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നതെന്ന് സംഘടനക്ക് നേതൃത്വം കൊടുക്കുന്ന സോബിന്‍ ജോണ്‍, ജോര്‍ജ് ജോസഫ്, മര്‍ഫി ജോര്‍ജ് എന്നിവര്‍ പറഞ്ഞു. കൂടാതെ കുട്ടികളുടെയും വലിയവരുടെയും ഒട്ടേറെ കലാപരിപാടികള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു. ഗംഭീര ഓണസദ്യയാണ് KMWA ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത് .

ശനിയാഴ്ച രാവിലെ യുക്മ ദേശീയ പ്രസിഡന്റ് മാമന്‍ ഫിലിപ്പും കെറ്ററിംങ്ങ് മേയറും കൂടി നിലവിളക്കിന് തിരി കൊളുത്തുന്നതോട് കൂടി പരിപാടികള്‍ക്ക് തുടക്കമാകും. വിപുലമായ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. KMWAയുടെ ഈ വര്‍ഷത്തെ ഓണം ഒരു പുതിയ അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല.

കെറ്ററിങ്ങിലെ മുഴുവന്‍ മലയാളികളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more