1 GBP = 104.16

യോർക്കിൽ പ്രവാസി യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ മാണിസാർ അനുസ്മരണ സമ്മേളനം നടത്തി…

യോർക്കിൽ പ്രവാസി യു ഡി എഫിന്റെ ആഭിമുഖ്യത്തിൽ മാണിസാർ അനുസ്മരണ സമ്മേളനം നടത്തി…

ന്യൂകാസിൽ:- അന്തരിച്ച കേരളകോൺഗ്രസ്  നേതാവും , മുൻ ധനകാര്യ മന്ത്രിയുമായ കേരളത്തിന്റെ സ്വന്തം കെ എം മാണിസാറിന്റെ വിയോഗത്തിൽ യോർക്കിലെ പ്രവാസി യു ഡി എഫ് പ്രവർത്തകർ  ആദരാഞ്ജലികൾ അർപ്പിച്ചു. ഡൊമനിക് സെബാസ്റ്റ്യന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യോർക്കിലെ  യു ഡി എഫ് അനുഭാവികളും , നാട്ടിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചവരും ആയിരുന്നവർ അണിചേർന്നു .  തന്നെ സമീപിക്കുന്ന ആരെയും നിരാശനാകാതെ അവരുടെ പ്രശ്നങ്ങളിൽ  ഇടപെട്ടു പരിഹാരം നൽകിയിരുന്ന ഒരു അപൂർവ വ്യതികത്വത്തെ ആണ് കേരളത്തിന് നഷ്ടപെട്ടത് എന്ന് സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും ,നാട്ടിൽ ആയിരുന്നപ്പോൾ മാണി സാറിനൊപ്പമ കേരള കൊണ്ഗ്രെസ്സ് പാർട്ടിയുടെ വിദ്യാർഥി യുവജന സംഘടനകളിൽ സജീവ സാനിധ്യവും ആയിരുന്ന ജോഷി അയർക്കുന്നം അനുസ്മരിച്ചു . കേരളത്തിന്റെ രാഷ്ട്രീയം പഠിക്കുന്ന ഓരോ രാഷ്ട്രീയ വിദ്യാർഥിക്കും ,ഒരു പഠന ഗ്രന്ഥമായ കെ എം മാണിസാറിന്റെ വിയോഗം കേരളത്തിന്റെ പൊതു സമൂഹത്തിനും , വികസന കാഴ്ചപാടുകൾക്കും തീരാ നഷ്ടമായണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സമ്മേളനത്തിൽ ജയ്‌ക്കോ ജോസ് അഭിപ്രായപ്പെട്ടു .സണ്ണി പറയരുതോട്ടം ,ടിനു എബ്രഹാം ,സുനിൽ മേപ്പുറത്ത് ,ജോബി പുളിക്കൽ ,കെ ടി ജോർജ് ,ബോസ് തോമസ് ,റെജി മണർകാട് ,ബോബി ഫിലിപ്പ് ,റെജി എടത്വ ,വിൽസൺ വിൽഫ്രഡ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു .ജോഷി അയർക്കുന്നം  നടത്തിയ  നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more