1 GBP = 103.25
breaking news

എം.എം.സി.എ മുൻ പ്രസിഡൻ്റ് കെ.കെ.ഉതുപ്പിൻ്റെ മാതാവ് അന്നമ്മ കുരുവിള (92) നിര്യാതയായി…

എം.എം.സി.എ മുൻ പ്രസിഡൻ്റ് കെ.കെ.ഉതുപ്പിൻ്റെ മാതാവ് അന്നമ്മ കുരുവിള (92) നിര്യാതയായി…

മാഞ്ചസ്റ്റർ:- എം.എം.സി.എയുടെ മുൻ പ്രസിഡൻറ് കെ.കെ.ഉതുപ്പിൻ്റെ മാതാവ് കുന്നുകാലായിൽ പരേതനായ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (92) നിര്യാതയായി. പരേത കുറുമള്ളൂർ കൊച്ചുപറമ്പിൽ കുടുംബാഗമാണ്. മക്കൾ മാത്യൂസ് കല്ലറ, ആനി സ്റ്റീഫൻ, ലീലാമ്മ ജോസ്, കെ.കെ.ഉതുപ്പ് (യുകെ). മരുമക്കൾ പെണ്ണമ്മ മാത്യൂസ്,  സ്റ്റീഫൻ കട്ടച്ചിറ, ജോസ് കടിയംമ്പള്ളിൽ (പുന്നത്തറ), മേരിക്കുട്ടി ഉതുപ്പ് (യുകെ). അമ്മ രോഗാവസ്ഥയിൽ ആയതിനെ തുടർന്ന് ഉതുപ്പ് ചേട്ടൻ നാട്ടിലെത്തിയിരുന്നു. സംസ്കാരം നാളെ ഞായറാഴ്ച (31/1/21) 2.30 ന് ഏറ്റുമാനൂർ സെൻ്റ്.ജോസഫ് ക്നാനായ ദേവാലയത്തിൽ നടത്തുന്നതാണ്.

അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ സമിതിയംഗം കുര്യൻ ജോർജ്, റീജിയണൽ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻറ് ബിജു.പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ..

സംസ്കാര ശുശ്രൂഷകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി ലൈവ് സ്ട്രീം ആയി കാണാവുന്നതാണ്.

https://youtu.be/KZtrsMCqXC4

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more