1 GBP = 103.81

Kk ഭാഷാന്തരങ്ങളെ സ്പർശിച്ച ശബ്ദം …..

Kk ഭാഷാന്തരങ്ങളെ സ്പർശിച്ച ശബ്ദം …..

അനീഷ് ജോൺ

മനസിനെ മദിപ്പിക്കുന്ന ശബ്ദ സൗകുമാര്യമില്ലാ വേദികളെ ത്രസിപ്പിക്കുന്ന ഉല്ലാസമല്ല കെ കെ എന്ന (കൃഷ്‌ണൻ കുന്നത്ത് ഒരു സാദാ നോർത്ത് ഇന്ത്യൻ മലയാളി . കെ കെ ഭാഷാന്തരങ്ങളെ സ്പര്ശിച്ചതു ഗാനങ്ങളെ ആത്മാവിൽ തൊട്ടു പാടി കൊണ്ടായിരുന്നു. എസ് പി ബാലസുബ്രമണ്യത്തെ പോലെ ഭാഷകൾക്ക് അതീതമായി ജനം നെഞ്ചേറ്റിയ ഗായകൻ. ഗാനങ്ങളെ അറിയാം ഗായകനെ അറിയില്ല അതായിരുന്നു കെ കെ. പാടിയതെല്ലാം പൊന്നാക്കിയ ഗായകൻ . ചുരുക്കം ചില ഗായകർക്ക് മാത്രമാണ് കെ കെ യെ പ്പോലെ പാടിയത് മുഴുവനും ജനഹൃദയങ്ങൾ. കൊണ്ട് ഏറ്റു പാടിക്കാൻ കഴിഞ്ഞിട്ടുള്ളൂ . ഗായകരിൽ വേദിയിലും റെക്കോർഡിങ്ങിലും ഒരു പോലെ മിന്നുന്ന താര തിളക്കമാണ് കെ കെ എന്ന പ്രതിഭയെ വേറിട്ടു നിർത്തുന്ന അവിഭാജ്യ ഘടകം . ഗായകന്റെ മുഖമല്ല സ്വരമാണ് ശ്രോതാക്കള്‍ തിരിച്ചറിയേണ്ടതെന്ന് കെകെ എപ്പോഴും പറഞ്ഞു. ശരിയാണ്, ഒരു ഗായകന്റെ ശബ്ദമാണ് അംഗീകരിക്കപ്പെടേണ്ടതും സ്വീകരിക്കപ്പെടേണ്ടതും. അക്കാര്യത്തില്‍ കെകെ ഭാഗ്യവാനായിരുന്നു.

കെകെയുടെ അപ്രതീക്ഷിതവിയോഗം ഉള്‍ക്കൊള്ളാന്‍ സംഗീതപ്രണയികള്‍ക്കും ആരാധകര്‍ക്കും ഇനിയും നേരം വേണ്ടിവന്നേക്കാം. ഗായകനെ തിരയാതെ തങ്ങളുടെ പ്രിയഗാനങ്ങളുടെ പട്ടികയിലേക്ക് കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് പാടിയ ഗാനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചും കേള്‍ക്കുമ്പോള്‍ ഏറ്റുപാടിയും ഏകാന്തനേരങ്ങളില്‍ മാസ്‌കരിക.മാസ്‌കരികവും സൗമ്യവുമായ ആലാപനം ആവര്‍ത്തിച്ചുകേട്ടും ഗാനങ്ങളുമായി താദാത്മ്യം പ്രാപിച്ച അനുഭവനിമിഷങ്ങളും പലര്‍ക്കുമുണ്ടെങ്കിലും കെകെയായിരുന്നു ആ ഗാനങ്ങളുടെ പിന്‍ശബ്ദമെന്ന് പലരും തിരിച്ചറിഞ്ഞത് ചിലപ്പോള്‍ മരണവാര്‍ത്തയ്ക്ക് പിന്നാലെയാകും.

വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ ആലപിച്ചു. മലയാളികളായ സി.എസ് മേനോനും കുന്നത്ത് കനകവല്ലിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

‘പൽ’ എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എൻട്രിയാൻ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്. തമിഴിൽ മിൻസാര കനവിലെ സ്ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിൻ ഉയിരേ എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ പെടുന്നവയാണ്. ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നതിനു മുമ്പ് 3500-ൽ അധികം ജിംഗിളുകൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. ടിവി സീരിയലുകൾക്കായും പാടി. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ ‘രഹസ്യമായ് രഹസ്യമായ്’ എന്ന ഗാനം കേരളത്തിൽ ഏറെ ശ്രദ്ധ നേടി.
ഇന്ത്യയിലെ വിവിധഭാഷാചിത്രങ്ങളിലായി പ്രമുഖസംഗീതസംവിധായകര്‍ കെകെയുടെ സ്വരം തങ്ങളുടെ ഈണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി.

കെകെ ശാസ്ത്രീയമായി സംഗീതമഭ്യസിച്ചിട്ടില്ല എന്നത്. ആർക്കും വിശ്വസിക്കാൻ വിഷമം ആയിരിക്കും 996 ല്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതസംവിധാനത്തിലൂടെയാണ് കെകെ സിനിമാരംഗത്തേക്കെത്തുന്നത്. കതിര്‍ സംവിധാനം ചെയ്ത ‘കാതല്‍ ദേശം’ എന്ന തമിഴ്‌സിനിമയുടെ തെലുഗ്, ഹിന്ദി റീമെയ്ക്കുകളായ ‘പ്രേമ ദേശം’, ‘ദുനിയാ ദില്‍വാലോം കി’ എന്നിവയില്‍ രണ്ട് ഗാനങ്ങള്‍ വീതം ആലപിച്ചായിരുന്നു കെകെയുടെ സിനിമാഎന്‍ട്രി.1999 ല്‍ റിലീസായ ‘ഹം ദില്‍ ദേ ചുകെ സനം’ എന്ന സിനിമയാണ് കെകെ എന്ന ഗായകമെ ബോളിവുഡ് ആരാധകര്‍ക്ക് പരിചിതനാക്കിയത്.സിനിമയിലെ തഡപ് തഡപ് എന്ന ഗാനം വിരഹത്തിന്റെ തീവ്രവികാരതലങ്ങളിലേക്കാണ് ശ്രോതാക്കളെ നയിച്ചത്. ഒപ്പം കെകെ എന്ന ഗായകന്‍ ബോളിവുഡ് സംഗീതലോകത്ത് സ്വന്തം പേരു ചേർത്ത് വെച്ച് ഒരിക്കലും മായാത്ത വിധം തൂ ഹി മേരി ശബും (ഗ്യാങ്സ്റ്റര്‍) ദില്‍ ഇബാദത്തും (തും മിലേ) സരാ സി ദില്‍ മേം (ജന്നത്ത്) ബീത്തേ ലംഹേയും ( ദ ട്രെയിന്‍) തുജെ സോച്താ ഹൂം (ജന്നത്ത് 2) അങ്ങനെ എത്രയോ ഗാനങ്ങള്‍. അവാര്‍ഡുകള്‍ വാരിക്കൂട്ടിയില്ലെങ്കിലും മികച്ച ഗായകനെന്ന അംഗീകാരവും എണ്ണമറ്റ ആരാധകരേയും കെകെ നേടി.

പാടി പാടി മതി വരാത്ത വേദികളെ കോരിത്തരിപ്പിച്ചിരുന്ന കലാകാരൻ സത്യത്തിൽ പാർട്ടികളെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരാൾ ആയിരുന്നില്ല എങ്കിലും വേദികൾ എന്നും അദ്ദേഹത്തിന് ഹരം ആയിരുന്നു. തനിക്കേറ്റവും ഇഷ്ടപെട്ട ഗാനം പാടിക്കൊണ്ട് വേദിയിൽ തന്നെ വിട വാങ്ങാൻ കഴിയുന്നത് ഒരു സുകൃതം തന്നെ കെ കെ ഇന്ന് സ്വർഗ്ഗത്തിലെ ഒരു ഗന്ധർവ ഗായകൻ ആയി മാറിയിട്ടുണ്ടാകാം ആരാധകരുടെ ആത്മ ദുഃഖങ്ങൾക്കിടയിൽ കെ കെ എന്ന ഗായകന്റെ മാസ്മര ഓർമ്മകൾ മായാതെ നിൽക്കും തീർച്ച.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more