1 GBP = 103.12

കര്‍ഷകപ്രതിഷേധം എട്ടാം ദിനം; ഇന്ന് നിര്‍ണ്ണായക കൂടിക്കാഴ്ച്ച

കര്‍ഷകപ്രതിഷേധം എട്ടാം ദിനം; ഇന്ന് നിര്‍ണ്ണായക കൂടിക്കാഴ്ച്ച

ന്യൂഡൽഹി: കൂടുതൽ കരുത്തോടെ കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ ഡൽഹി അതിർത്തി പ്രദേശങ്ങളിലെ ഗതാഗതം സംവിധാനം താറുമാറായി. ഇതേതുടർന്ന് ഡൽഹി ട്രാഫിക് പൊലീസ് ജനങ്ങളോട് യാത്രക്കായി ബദൽ മാർഗം സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

അതേസമയം ഹരിയാന അതിർത്തി പ്രദേശമായ സിങ്കു, തിക്രി, ചില്ല അതിർത്തിയിലെ നോയിഡ ലിങ്ക് റോഡ്, ജരോഡ,ജത്തിക്ര അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി ബദുസാരായി അതിർത്തി തുറന്നിട്ടിട്ടുണ്ട്.

ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35 കർഷക സംഘടനകൾ പങ്കെടുക്കും. കഴിഞ്ഞദിവസം ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്രം ന​ട​ത്തി​യ ച​ർ​ച്ച​ പരാജയപ്പെട്ടിരുന്നു. കാ​ർ​ഷി​ക വി​രു​ദ്ധ ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ൾ ഉ​റ​ച്ചു നി​ൽക്കുകയായിരുന്നു.

പ്ര​ശ്​​നം പ​ഠി​ക്കാ​ൻ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം മു​ന്നോ​ട്ടു​വെ​ച്ച നി​​ർ​ദേ​ശം. എ​ന്നാ​ൽ, വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്ന്​ ക​ർ​ഷ​ക നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തലസ്ഥാനത്തെ മറ്റ് റോഡുകൾ ഉപരോധിക്കുമെന്നും അവർ പറഞ്ഞു.

രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷക സംഘടനകൾ സമരം കൂടുതൽ വ്യാപിപ്പിക്കും. ഡൽഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികൾ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ ഇന്ന് സന്ദർശിക്കും. കർഷകരുമായുള്ള കേന്ദ്ര സർക്കാർ സമരത്തിന് മുമ്പാണ് സന്ദർശനം നടത്തുക. ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ച​ര​ക്കു​നീ​ക്കം സ്തം​ഭി​പ്പി​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ മോ​ട്ടോ​ര്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കോ​ണ്‍ഗ്ര​സ് (എ.​ഐ.​എം.​ടി.​സി) മു​ന്ന​റി​യി​പ്പ് ന​ല്‍കിയിരുന്നു. ഡി​സം​ബ​ര്‍ എ​ട്ടു മു​ത​ൽ വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ണി​മു​ട​ക്കും.

അ​തി​നി​ടെ, പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വ​ഴി തേ​ടി രം​ഗ​ത്തി​റ​ങ്ങി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ, ​കൃ​ഷി​മ​​​ന്ത്രി ന​രേ​ന്ദ്ര സി​ങ്​ തോ​മ​ർ, റെ​യി​ൽ​വേ-​വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ്​ ഗോ​യ​ൽ എ​ന്നി​വ​രു​മാ​യി ബു​ധ​നാ​ഴ്​​ച വീ​ണ്ടും ച​ർ​ച്ച ന​ട​ത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more