1 GBP = 103.87

കർഷകരുടെ സമാന്തര പരേഡിനൊപ്പം സമിക്ഷയുകെയൂം

കർഷകരുടെ സമാന്തര പരേഡിനൊപ്പം സമിക്ഷയുകെയൂം

കർഷകദ്രോഹ ബിൽ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി
ജനുവരി 26 ഇന്ത്യൻ റിപബ്ലിക് ദിനത്തിൽ ഇന്ത്യൻ കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യവുമായി UK യിലെ ഇന്ത്യൻ വംശജരും സംഘടനകളും അവരുടെ (സാങ്കല്പിക -വൈറച്ച്വൽ )കൃഷിയിടങ്ങളിൽ പ്രതിഷേധമുയർത്തുന്നു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറിയിരിക്കുകയാണ് കർഷക സമരം .

കാർഷികമേഖല കോർപറേറ്റുകൾക്ക് അടിയറ വെയ്ക്കുന്ന കരിനിയമങ്ങൾ പിൻവലിക്കാതെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്ന നിലാപാടിൽ കർഷകർ ഉറച്ചുനിൽക്കുകയാണ് .

കൊടും ശൈത്യത്തെയും മറ്റു ദുർഘടങ്ങളായ പ്രയാസങ്ങളേയും അതിജീവിച്ച് ഡൽഹി അതിർത്തികളിൽ സമരം തുടരുന്ന കർഷക സമരത്തെ അടിച്ചമർത്തുവാനും
വാടക കൊലയാളികളെ ഉപയോഗിച്ചുകൊണ്ട് കർഷക നേതാക്കൾക്കെതിരെ നിറയൊഴിക്കുവാനും
സമരക്കാരെ ഭിന്നിപ്പിച്ചു സമരം തകർക്കുവാനുമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ കർഷക പോരാളികളുടെ ആത്മവീര്യത്തെ ഇതുകൊണ്ടൊന്നും തകർക്കാൻ അംബാനി, അദാനി കോർപറേറ്റുകളുടെ വക്താക്കളായ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ലയെന്നു മാത്രമല്ല ദിനംപ്രതി കർഷക സമരത്തിനു രാജ്യത്തിനകത്തും
ലോകത്തെമ്പാടുനിന്നും വലിയ പിന്തുണയാണ് നാടിനെ അന്നമൂട്ടുന്ന കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കർഷകരുടെ ഐതിഹാസികമായ ചെറുത്തുനിൽപ്പിനെ പിന്തുണച്ചുകൊണ്ടും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും
സമീക്ഷ യുകെ യുടെ നേതൃത്വത്തിൽ
ജനുവരി 26 തിയതി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ
UK യിലെ ഇന്ത്യൻ വംശജരും സംഘടനകളും അവരുടെ (വൈറച്ച്വൽ )കൃഷിയിടങ്ങളിൽ പ്രതിഷേധമുയർത്തുവാൻ
തീരുമാനിച്ചിരിക്കുന്നു.

കർഷകരെ സ്നേഹിക്കുന്ന യുകെയിലെ മുഴുവൻ പ്രവർത്തകരും ജനങ്ങളും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്ലക്കാർഡുകളുമായി അണിനിരക്കുവാൻ സമീക്ഷ യുകെ നാഷണൽ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് സഖാവ് swapna പ്രവീണും സെക്രട്ടറി
ദിനേശ് വെള്ളാപ്പള്ളിയും മുഴുവൻ മനുഷ്യ സ്നേഹികളോടും
അഭ്യർത്ഥിക്കുന്നു.

വാർത്ത: ഇബ്രാഹിം വാക്കുളങ്ങര

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more