1 GBP = 103.89

ഉത്സവത്തിനിടെ സംഘർഷം,​ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

ഉത്സവത്തിനിടെ സംഘർഷം,​ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു

കണ്ണൂർ: തളിപ്പറമ്പിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയൽ സ്വദേശി എൻ.വി. കിരണിനാണ് (19) കുത്തേറ്റത്. നെഞ്ചിനും കാലിലുമായി മൂന്ന് കുത്തുകളേറ്റ കിരണിനെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുസംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ നാലു മണിയോടെ തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഡ്രീം പാലസിനു സമീപത്തു വച്ചാണ് 15 പേരടങ്ങുന്ന സംഘം കിരണിനെ ആക്രമിച്ചത്. എസ്.എഫ്.ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് കിരൺ. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിക്കാരാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more