1 GBP = 103.33

ഈ ബസ് ലൈൻ പൊന്മുട്ടയിടുന്ന താറാവോ? ഒരു വർഷം കൊണ്ട് പിഴയിനത്തിൽ നേടിയത് നാലര മില്യൺ പൗണ്ടോളം; കുടുങ്ങിയത് 70,000 ത്തോളം ഡ്രൈവർമാർ; കൗൺസിലിനെതിരെ പൊതുജനങ്ങളുടെ പരാതി പ്രവാഹം

ഈ ബസ് ലൈൻ പൊന്മുട്ടയിടുന്ന താറാവോ? ഒരു വർഷം കൊണ്ട് പിഴയിനത്തിൽ നേടിയത് നാലര മില്യൺ പൗണ്ടോളം; കുടുങ്ങിയത് 70,000 ത്തോളം ഡ്രൈവർമാർ; കൗൺസിലിനെതിരെ പൊതുജനങ്ങളുടെ പരാതി പ്രവാഹം

ലണ്ടൻ: ബസ് ലൈനുകളിൽ അറിയാതെയെങ്കിലും കയറിയിട്ടുണ്ടെങ്കിൽ പിഴ ഉറപ്പാണ്, പ്രത്യേകിച്ച് ലണ്ടനിലെയും പരിസപ്രദേശങ്ങളിലെയും. സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് ബസ് ലൈനുകൾ നിരീക്ഷിക്കപ്പെടുന്നത്. കിങ്സ്റ്റൺ കൗൺസിലിന് കീഴിലുള്ള ഈ ബസ് റൂട്ടിൽ ഒരു വർഷം കൊണ്ട് പിഴയായി ലഭിച്ചത് നാലര മില്യൺ പൗണ്ടാണ്. ടി എഫ് എല്ലിന്റെ ഭാഗമായി അവതരിപ്പിച്ച മിനി ഹോളണ്ട് സൈക്കിൾ സ്‌കീമിന്റെ ഭാഗമാണ് ഈ ബസ് റൂട്ടും.ഏകദേശം 70,000ത്തോളം വാഹനങ്ങൾക്കാണ് ഒരു വർഷം കൊണ്ട് പിഴയിട്ടത്. കഴിഞ്ഞ നവംബർ മുതലാണ് കൂടുതൽ സുരക്ഷയുടെ ഭാഗമായി സൈക്കിൾ യാത്രാക്കാർക്കും ബസിനും ടാക്സികൾക്കും മാത്രമായി ബസ് റൂട്ട് അനുവദിച്ചത്.

നിയമം തെറ്റിച്ച് മറ്റ് വാഹനങ്ങൾ ബസ് റൂട്ടിൽ കടക്കുകയാണെങ്കിൽ £65 ആണ് പിഴയിനത്തിൽ നൽകേണ്ടത്. ഇരുപത്തിയെട്ട് ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ £195 വരെ പിഴയിനത്തിൽ നൽകേണ്ടി വരും. ആദ്യ ആഴ്ചയിൽ തന്നെ പതിനായിരത്തോളം പേർക്കാണ് ഇവിടെ നിന്ന് പിഴ ലഭിച്ചത്. ഇത്രയും ചെറിയ റോഡിൽ ഇത്തരമൊരു ബസ് റൂട്ട് അനുവദിച്ചതിനെതിരെ സൗത്ത് വെസ്റ്റ് ലണ്ടനിലെ കിങ്‌സ്റ്റൺ കൗൺസിലിന് പരാതി നൽകുകയാണ് പൊതുജനങ്ങൾ.

എന്നാൽ കൗൺസിലർ ഫിൽ ഡോയൽ തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ വേഗത കുറച്ച് യാത്രക്കാർക്ക് സുരക്ഷയൊരുക്കാനാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് പറയുന്നു. റോഡ് സുരക്ഷയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more