1 GBP = 104.19

ലണ്ടൻ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവയ്പ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു

ലണ്ടൻ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവയ്പ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു

ലണ്ടൻ: ലണ്ടനിലെ അക്രമപരമ്പര തുടർക്കഥയായി മാറുകയാണ്. ഇന്നലെ രാത്രിയോടെ ലണ്ടനിലെ കിങ്‌സ്‌ബെറി ട്യൂബ് സ്റ്റേഷന് പുറത്താണ് വെടിവയ്പ്പ് നടന്നത്. ഇന്നലെ രാത്രി ഒൻപതേ മുക്കാലോടെയാണ് മെട്രോപൊളിറ്റൻ പോലീസും ലണ്ടൻ ആംബുലൻസ് സർവ്വീസും സംഭവസ്ഥലത്തെത്തിയത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ പാരാമെഡിക്കൽ ടീം ആശുപത്രിയിലെത്തിച്ചു.

സംഭവത്തെത്തുടർന്ന് ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരുടെ വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല. കിങ്‌സ്‌ബെറി ഹൈ റോഡിലാണ് ആക്രമണം അരങ്ങേറിയത്. റോഡുകളെല്ലാം അടച്ച് പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചു. ജൂബിലി ലൈൻ പ്രവർത്തിക്കുന്ന കിങ്‌സ്‌ബെറി ട്യൂബ് സ്റ്റേഷനും രാത്രി താത്കാലികമായി അടച്ചിരുന്നു. തീവ്രവാദി ആക്രമണമാണെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ ബാരിക്കേഡുകളിൽ കാർ ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തിന് പിന്നാലെ ലണ്ടൻ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. അതിനിടയിൽ വീണ്ടും അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ജനങ്ങളിൽ നടുക്കമുളവാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച സൗത്ത് ലണ്ടനിലെ ഗ്രീൻവിച്ചിൽ 64കാരിയായ സ്ത്രീക്കും മകൾക്കുമെതിരെ പട്ടാപ്പകൽ ചുറ്റികയുപയോഗിച്ച് ആക്രമണം നടന്നിരുന്നു. ആക്രമണം നടത്തിയ 27 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more