1 GBP = 103.69

കിം രോഗത്തിന്റെ പിടിയിൽ , പരീക്ഷണങ്ങൾ ഒഴി‌‌ഞ്ഞ് ഉത്തരകൊറിയ

കിം രോഗത്തിന്റെ പിടിയിൽ , പരീക്ഷണങ്ങൾ ഒഴി‌‌ഞ്ഞ് ഉത്തരകൊറിയ

പ്യോംഗ്‌യാംഗ്: മിസൈൽ പരീക്ഷണങ്ങൾ കുറഞ്ഞതോടെയാണ് ഉത്തരകൊറിയയുടെ അന്തപ്പുര രഹസ്യങ്ങൾ പുറം ലോകമറിഞ്ഞു തുടങ്ങിയത്. രണ്ട് മാസമായി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. എന്നാൽ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥിതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഉൻ ഏതോ രോഗത്തിന്റെ പിടിയിലാണെന്നും ശാരീരിക അവശതകളെ തുടർന്നാണ് പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തിവച്ചിരിക്കുന്നെതെന്നും ആസ്ട്രേലിയൻ മാദ്ധ്യമമായ ന്യൂസിനെ ഉദ്ധരിച്ച് വാ‌ർ‌ത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്‌തു.

ഈയടുത്ത് പുറത്തു വന്ന ചിത്രങ്ങളിൽ കിം ജോംഗ് ഉന്നിന്റെ ശരീരഭാരം ഏറെ വർദ്ധിച്ചതായി കാണാനുണ്ട്. 40 കിലോയോളം കിമ്മിന്റെ ഭാരം വർദ്ധിച്ചതായി പല മാദ്ധ്യമങ്ങളും റിപ്പോ‌ർട്ട് പുറത്ത് വിട്ടിരുന്നു. ഒരു കോസ്‌മെറ്റിക് ഫാക്ടറി സന്ദർശനത്തിനിടെ കാലിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കസേര ആവശ്യപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. പൊതു പരിപാടിക്കിടെ അമിതമായി വിയ‌ർക്കുന്നത് സന്ധിവാതം, പ്രമേഹം, ഹൃദ്രോഹം തുടങ്ങിയവയുടെ ലക്ഷണമായാണ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more