1 GBP = 103.94

കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിയില്‍നിന്ന് ഡോണള്‍ഡ് ട്രംപ് പിന്മാറി

കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിയില്‍നിന്ന് ഡോണള്‍ഡ് ട്രംപ് പിന്മാറി

ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായി അടുത്തമാസം നടത്താനിരുന്ന ഉച്ചകോടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്ഞറ് ഡോണള്‍ഡ് ട്രംപ് പിന്മാറി. ഉച്ചകോടിക്ക് മുന്നോടിയായി തങ്ങളുടെ ആണവപരീക്ഷണ കേന്ദ്രം ഉത്തര കൊറിയ പൊളിച്ചു നീക്കിയതിന് തൊട്ടു പിന്നാലെയാണ് ട്രംപിന്‍റെ പിന്മാറ്റം. കിം ജോങ് ഉന്നിന്‍റെ പ്രകോപനപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രസക്തിയില്ലെന്ന് ട്രംപ് കിമ്മിനയച്ച കത്തില്‍ പറയുന്നു.

ജൂണ്‍ 12 ന് സിഗംപ്പൂരിലാണ്  ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും സാന്നിധ്യത്തില്‍ മന്‍താപ് പര്‍വതത്തിലെ തങ്ങളുടെ ആണവപരീക്ഷണ കേന്ദ്രം ഉത്തര കൊറിയ പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍, ഇതിന് തൊട്ടുപിന്നാലെയാണ് ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയാണെന്ന കത്ത് വൈറ്റ് ഹൌസ് പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രസക്തിയില്ലെന്ന് ട്രംപ് കത്തില്‍ പറയുന്നു.

ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍‌ ഖദ്ദാഫിയുടെ അനുഭവം തങ്ങള്‍ ആവര്ത്തിക്കില്ലെന്ന ഉത്തരകൊറിയ പ്രതികരിച്ചിരുന്നു. അമേരിക്കയുമായി ആണവ ഉടമ്പടിയിലെത്തിയ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയെ പിന്നീട് അമേരിക്ക വധിക്കുകയായിരുന്നു. എന്നാല്‍, അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിലാണ് കിം ജോങ് ഉന്നിന് ഖദ്ദാഫിയെ ഗതി വരികയെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക് പെന്‍സ് പ്രതികരിച്ചു. മൈക് പെന്‍സ് രാഷ്ട്രീയ പാവയാണെന്നായിരുന്നു ഇതിനോട് ഉത്തര കൊറിയയുടെ പ്രതികരണം.ഇതോടെയാണ് ഉച്ചകോടിയില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചത്. എന്നാല്‍ മുമ്പ് നിശ്ചയിച്ച പ്രകാരം തങ്ങളുടെ ആണവപരീക്ഷണ കേന്ദ്രം നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഉത്തരകൊറിയ പൊളിച്ചുനീക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more