1 GBP = 104.02

മഞ്ഞുരുകുന്നു ; ദക്ഷിണകൊറിയൻ പ്രസിഡന്റിനെ ചർച്ചയ്ക്ക് ക്ഷണിച്ച് കിം ജോങ്

മഞ്ഞുരുകുന്നു ; ദക്ഷിണകൊറിയൻ പ്രസിഡന്റിനെ ചർച്ചയ്ക്ക് ക്ഷണിച്ച് കിം ജോങ്

സോൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇന്നിനെ ഉച്ചകോടി ചർച്ചക്കായി ഉത്തരകൊറിയയിലേയ്ക്ക് ക്ഷണിച്ച് ഭരണാധികാരി കിം ജോങ് ഉൻ. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ദക്ഷിണകൊറിയൻ പ്രസിഡന്റുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

പുതിയ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിവരം ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വക്താവ് കിം എൗയി-കയോം സ്ഥിരീകരിച്ചു. ഇരു കൊറിയൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് മൂൺ വ്യക്തമാക്കിയതായി വക്താവ് അറിയിച്ചു.

കൂടാതെ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കണമെന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് അറിയിച്ചു. സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു കിം യോ ജോങ് ദക്ഷിണകൊറിയയിൽ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more