1 GBP = 103.95

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഹാരത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഹാരത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറ്റവും ദുർബലമായ വിഭാഗത്തിൽപെട്ടവരാണ് കുട്ടികൾ, പ്രത്യേകിച്ചും പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്ക് അടിക്കടി രോഗങ്ങൾ പിടിപെടുന്നത് പതിവാണ്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രതികൂലമയി ബാധിക്കുമെന്ന് പറയപ്പെടുന്ന ഈ സാഹചര്യത്തിൽ കുട്ടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.

കുട്ടികളുടെ പ്രായം കണക്കിലെടുത്ത് ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. നവജാത ശിശുക്കൾക്ക് പ്രസവ ശേഷം ഉണ്ടാകുന്ന ആദ്യത്തെ മുലപ്പാലായ കൊളസ്ട്രം തന്നെ നൽകണം. ഒട്ടുമിക്ക രോഗങ്ങളെ ചെറുക്കാൻ ഇത് സഹായകമാകും. അതിനാൽ ആദ്യത്തെ മുലപ്പാൽ കുഞ്ഞിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ മുലപ്പാലിലുള്ളതിനാൽ കുറഞ്ഞത് ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകണം.

ഒരു നേരമെങ്കിലും കുഞ്ഞുങ്ങൾക്ക് റാഗി നൽകുന്നത് വളരെ നല്ലതാണ്. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ള റാഗി രോഗപ്രതിരോധ ശേഷി വർധിക്കാൻ ഏറെ സഹായിക്കും. രോഗാണുക്കളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഓക്സിഡന്റുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുവന്നതാണ്. കൂടാതെ ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നതും ഏറെ പ്രയോജനകരമാണ്.

അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ഒമേഗ ത്രീ ഫാറ്റി ആസിഡും രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ തന്നെ പ്രധാനമാണ് കുട്ടികൾക്ക് നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പുകൾ കൃത്യ സമയത്തിന് എടുക്കുക എന്നത്.

വ്യക്തി ശുചിത്വവും പ്രധാനമാണ്, കൈകൾ സോപ്പിട്ട് കഴുകാൻ കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികകൾക്ക് മാസ്ക് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യവും കൃത്യമായി പഠിപ്പിക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more