1 GBP = 104.87
breaking news

ഖലിസ്താൻ നേതാവിന്‍റെ കൊല: കാനഡയുടെ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്ക

ഖലിസ്താൻ നേതാവിന്‍റെ കൊല: കാനഡയുടെ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്ക

വാഷിങ്ടൺ: ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച ആരോപണത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇത്തരം കാര്യങ്ങളിൽ ഒരു രാജ്യത്തിനും പ്രത്യേക ഇളവ് ലഭിക്കില്ലെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താനുള്ള കാനഡയുടെ നിയമപരമായ പ്രക്രിയക്ക് എല്ലാ പിന്തുണയും നൽകും. കാനഡയുമായും ഇന്ത്യയുമായും ഇക്കാര്യത്തിൽ നിരന്തര സമ്പർക്കം നടത്തി വരികയാണ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും സുള്ളിവൻ വ്യക്തമാക്കി.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഗൗരവമായ ആരോപണമാണ് കാനഡ ഉയർത്തിയതെന്നും അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more