1 GBP = 103.85

ബ്രിട്ടനുപിന്നാലെ യു.എസിലും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം

ബ്രിട്ടനുപിന്നാലെ യു.എസിലും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം

വാ​ഷി​ങ്ട​ൺ/​ല​ണ്ട​ൻ/​കാ​ൻ​ബ​റ: ബ്രി​ട്ട​നു​പി​ന്നാ​ലെ യു.​എ​സി​ലും ആ​സ്ട്രേ​ലി​യ​യി​ലും ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ളു​ടെ ആ​ക്ര​മ​ണ​വും റാ​ലി​യും. യു.​എ​സി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി താ​ൽ​ക്കാ​ലി​ക ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്ത് വ​ള​പ്പി​ൽ ക​യ​റി​യ സം​ഘം ര​ണ്ട് ഖ​ലി​സ്ഥാ​ൻ പ​താ​ക​ക​ൾ നാ​ട്ടു​ക​യും ചെ​യ്തു. വാ​തി​ലു​ക​ളി​ലും ജ​ന​ലു​ക​ളി​ലും ഇ​രു​മ്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ആ​സ്ട്രേ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ൻ​ബ​റ​യി​ൽ അ​മൃ​ത്പാ​ൽ സി​ങ്ങി​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ പാ​ർ​ല​മെ​ന്റി​നു​പു​റ​ത്ത് പ്ര​തി​ഷേ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടി​യി​രു​ന്നു. 

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ്രി​ട്ടീ​ഷ് ഹൈ​ക​മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മീ​ഷ​നു​മു​ന്നി​ൽ സി​ഖു​കാ​ർ റാ​ലി ന​ട​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more