1 GBP = 103.91

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം സമൂഹം സുരക്ഷിതര്രല്ലെന്ന കെഎം ഷാജി എംഎല്‍എയുടെ പ്രസ്താവന തള്ളിക്കളഞ്ഞ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം സമൂഹം സുരക്ഷിതര്രല്ലെന്ന കെഎം ഷാജി എംഎല്‍എയുടെ പ്രസ്താവന തള്ളിക്കളഞ്ഞ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്

ദോഹ: സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ് ലിം സമൂഹം സുരക്ഷിതരെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം സമൂഹം സുരക്ഷിതരല്ലെന്ന കെഎം ഷാജി എംഎല്‍എയുടെ പ്രസ്താവനയെ അദ്ദഹം തള്ളിക്കളഞ്ഞു. ചില മേഖലകളില്‍ ക്രിമിനലുകളുടെ അക്രമം നടക്കുന്നുണ്ട്. അതില്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ പരാജയപ്പെട്ടുവെന്നുപറഞ്ഞ് സിപിഎം തകര്‍ന്നുവെന്ന് പറയാനാകില്ല. അത് ഭരണത്തിനെതിരെയുള്ള വിധിയാണ്. അവിടെ ബിജെപി നേടിയ അധികാരം അവരുടെ ആശയങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നുമില്ല. സിപിഎമ്മിന് തിരിച്ചുവരാനാകും. ഇടത് സാന്നിധ്യം ഇന്ത്യയിലെ മതേതര കൂട്ടായ്മകള്‍ക്ക് ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പല കാരണങ്ങള്‍ കൊിും പാര്‍ട്ടിക്ക് വേണ്ടത്ര ശക്തിപ്പെടാന്‍ കഴിഞ്ഞില്ല. അവിടെ ഇപ്പോഴും ലീഗ് വിഭജനത്തിന്റെ നിഴലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുമ്പ് കെഎംസിസി പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം പത്രസമ്മേളത്തിലാണ് മനസുതുറന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more