1 GBP = 103.91

യു കെ മലയാളികളുടെ പിതാവ് പുറപ്പുഴ കണിയാംകണ്ടത്തിൽ കെ.എഫ്. ജോൺ (ഓനച്ചൻ – 88) നിര്യാതനായി….

യു കെ മലയാളികളുടെ പിതാവ് പുറപ്പുഴ കണിയാംകണ്ടത്തിൽ കെ.എഫ്. ജോൺ (ഓനച്ചൻ – 88) നിര്യാതനായി….

തൊടുപുഴ പുറപ്പുഴ കണിയാംകണ്ടത്തിൽ കെ.എഫ്. ജോൺ (ഓനച്ചൻ – 88) വാർദ്ധക്യ  സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ 30/12/2022, വെള്ളിയാഴ്ച 10.30 ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് പുറപ്പുഴ സെൻറ്. സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. 

അരീക്കുഴ നെടുമരുതുംചാലിൽ സിസിലി ജോണാണ് പരേതന്റെ ഭാര്യ. രാജു (ഡോവർ, യു കെ), ജെസ്റ്റിൻ (റിട്ടയേർഡ് ടീച്ചർ, സൈനിക് സ്കൂൾ, തിരുവനന്തപുരം), ജോഷി (ബ്രിസ്റ്റോൾ, യു കെ), ജോൺസൺ (സാൽഫോർഡ്, യു കെ), ജോർഡി (ഈസ്റ്റ്ഹാം, യു കെ) എന്നിവരാണ് മക്കൾ.

മരീറ്റ ഗോമസ്‌ (ഗൂഡല്ലൂർ – യു കെ), റെസ്സി (കൈപ്പൻപ്ളാക്കൽ തലവയലിൽ, കൊഴുവനാൽ), കവിത (പാലത്തിങ്കൽ, വൈക്കം – യു കെ), ജോളി (കുര്യത്ത്, വള്ളിച്ചിറ – യു കെ), ബിന്ദു (പീടികമലയിൽ, രാമപുരം – യു കെ) എന്നിവരാണ് മരുമക്കൾ.

പിതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്സ്, യുക്മ ലയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, യുക്മ വക്‌താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്‌ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്‌മ ന്യൂസ്‌ ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

ReplyForward

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more