1 GBP = 104.11

ദുരഭിമാനക്കൊല: പൊലീസിന്റെ മുഖം രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം

ദുരഭിമാനക്കൊല: പൊലീസിന്റെ മുഖം രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം

കോട്ടയം:  ദുരഭിമാനക്കൊലയിൽ പൊലീസിന്റെ മുഖം രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിചേർക്കാത്തതിലാണ് പ്രതിഷേധം. മുഖ്യ പ്രതികളിൽ ഒരാളായ രഹനക്കായി അന്യേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

കെ​വി​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളെ വ​ഴി​വി​ട്ട്​ സ​ഹാ​യി​ച്ച​തി​​ന്റെ പേ​രി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ എഎ​സ്ഐ ബി​ജു, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​രുടെ അറസ്റ്റ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേഖപ്പെടുത്തി. ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നും ​കാെ​ച്ചി റേ​ഞ്ച്​ ഐ​ജി​യു​മാ​യ വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. മു​ഖ്യ​പ്ര​തി ഷാ​നു​വി​ൽ​നി​ന്ന്​ 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​നാ​ണ് അ​റ​സ്​​റ്റ്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ള്ള​താ​യി തെ​ളി​ഞ്ഞി​ട്ടി​​ല്ല.

പൊ​ലീ​സി​​ന്റെ മു​ഖം ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത​ത​ല​ത്തി​ൽ നീ​ക്കം ന​ട​ക്കു​ന്ന​തി​​ന്റെ സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നേ​ര​ത്തേ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ഷി​ബു, എഎ​സ്ഐ സ​ണ്ണി​മോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. അ​റ​സ്​​റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, നാ​ശ​ന​ഷ്​​ടം വ​രു​ത്ത​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഢാ​ലോ​ച​ന, മ​ർ​ദ്ദ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ക​യാ​ണ്. ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം ഒ​ന്നി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

അ​തി​നി​ടെ, കെ​വി​നെ ആ​ക്ര​മി​ച്ച് കൊ​ന്ന​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യാ​ണെ​ന്ന്​ എ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി വീ​ണ്ടും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഖ്യ​പ്ര​തി കൊ​ല്ല​പ്പെ​ട്ട കെ​വി​​ന്റെ ഭാ​ര്യ നീ​നു​വി​ന്റെ സ​ഹോ​ദ​ര​ൻ ഷാ​നു​വി​​​ന്റെയും പി​താ​വ് ചാ​ക്കോ​യു​ടെ​യും ഡ്രൈ​വ​ർ മ​നു മു​ര​ളീ​ധ​ര​​ന്റെയും ക​സ്​​റ്റ​ഡി റി​പ്പോ​ർ​ട്ടി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന സം​ഭ​വ​മാ​ണി​തെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​വ​രെ നാ​ല്​ ദി​വ​സ​ത്തേ​ക്ക്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more