1 GBP = 103.84
breaking news

കെവിന്റേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം; ശരീരത്തിലേറ്റ മുറിവുകള്‍ മരണകാരണമല്ല

കെവിന്റേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം; ശരീരത്തിലേറ്റ മുറിവുകള്‍ മരണകാരണമല്ല

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി പരുക്കുകള്‍ ഉണ്ട്. എന്നാല്‍ പരുക്കുകള്‍ മരണകാരണം ആയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ശ്വാസ കോശത്തില്‍ വെള്ളം ഉണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതോടെ മരണത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദമായ
വിവരം ലഭിച്ചാല്‍ മാത്രമേ കെവിന്റെ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.

മര്‍ദ്ദിച്ച് അവശനാക്കിയതിനുശേഷം വെള്ളക്കെട്ടിലേക്ക് എറിയുകയായിരുന്നോ അതോ ഓടിരക്ഷപ്പെടുന്നതിനിടയില്‍ വെള്ളത്തില്‍ വീണതോ എന്നും സംശയങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ വ്യക്തത ലഭിക്കണമെങ്കില്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും ലഭിക്കണം.

കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ മാതാപിതാക്കളായ ചാക്കോ രഹന എന്നിവരെ പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പൊലീസ് ചാക്കോയുടെ വീട്ടില്‍ എത്തിയിരുന്നു. വീടിന്റെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. ചാക്കോയും രഹനയും ഒളിവിലാണ്. കൂടാതെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതി സമീപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more