1 GBP = 103.83
breaking news

അധികാരസ്ഥാനത്തുള്ളവര്‍ ഇരക്കും വേട്ടക്കാരനും ഒപ്പം ഓടുകയാണ്; ദുരഭിമാനക്കൊലയില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

അധികാരസ്ഥാനത്തുള്ളവര്‍ ഇരക്കും വേട്ടക്കാരനും ഒപ്പം ഓടുകയാണ്; ദുരഭിമാനക്കൊലയില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: കോട്ടയത്തെ കെവിന്റെ  ദുരഭിമാനകൊലയിൽ കടുത്ത വിമർശനവുമായി കോടതി. അധികാരസ്ഥാനത്തുള്ളവർ ഇരക്കും വേട്ടക്കാരനും ഒപ്പം ഓടുകയാണെന്നാണ് കോടതിയുടെ വിമർശനം.  കെവിൻ കൊലക്കേസിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളാകുമെന്നാണ് സൂചന .

കെ​വി​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ നി​യാ​സ്, ഇ​ഷാ​ൻ ഇ​സ്​​മ​യി​ൽ, റി​യാ​സ്​ എ​ന്നി​വ​രു​ടെ റി​മാ​ൻ​ഡ്​ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ശേ​ഷം ത​യാ​റാ​ക്കി​യ​ ക​സ്​​റ്റ​ഡി റി​പ്പോ​ർ​ട്ടി​ലാ​ണ്​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.സ​മൂ​ഹ​മ​നഃ​സാ​ക്ഷി ഉ​ണ​രേ​ണ്ട കേ​സാ​ണി​ത്. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു. പ്ര​തി​ക​ൾ​ക്ക്​ അ​ധി​കാ​ര​ത്തി​​ന്റെ താ​ഴെ​ത​ല​ത്തി​ൽ​നി​ന്ന്​ വ​ഴി​വി​ട്ട സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഡി​വൈഎ​സ്പി ഗി​രീ​ഷ്​ പി ​സാ​ര​ഥി​യാ​ണ്​ ​കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ക​ളെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

ഷാ​നു​വി​നും സം​ഘ​ത്തി​നും കെ​വി​നും അ​നീ​ഷും താ​മ​സി​ച്ച മാ​ന്നാ​ന​ത്തെ വീ​ട്​ കാ​ണി​ച്ചു​കൊ​ടു​ത്ത​ത്​ എ​എ​സ്ഐ​യും ഡ്രൈ​വ​റു​മാ​ണെ​ന്ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.​ എ​ന്നാ​ൽ, ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ഷി​ബു​വി​നെ​യും എഎ​സ്ഐ സ​ണ്ണി​മോ​നെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​രു​വ​രും സ​സ്​​പെ​ൻ​ഷ​നി​ലാ​ണ്. പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നും ഗൂ​ഢാ​ലോ​ച​ന​ക്കും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കേ​സ് എ​ടു​ത്തു​വെ​ന്നും ഐജി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അ​ഞ്ചു​വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഉ​ട​ൻ കു​റ്റ​പ​ത്രം ത​യാ​റാ​ക്കും. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന്​ ഗു​രു​ത​ര വീ​ഴ്​​ച​യു​ണ്ടാ​യെ​ന്നും പ്ര​തി​പ്പ​ട്ടി​ക​യി​ൽ വ​രു​ന്ന പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും ഡിജിപി​ക്ക്​ നൽകിയ റി​പ്പോ​ർ​ട്ടിൽ ഐജി വ്യക്തമാക്കുന്നു. ഇതിനിടെ ഈ കേസിൽ കടുത്ത വിമർശനമാണ് ഭരണകൂടത്തിനെതിരെ കോടതി നടത്തിയത്. അ​ധി​കാ​ര​സ്ഥാ​ന​ത്തു​ള്ള​വ​ർ വേ​ട്ട​ക്കാ​ര​നും ഇ​ര​ക്കും ഒ​പ്പം ഒാ​ടു​ക​യാ​ണെ​ന്ന്​ ഏ​റ്റു​മാ​നൂ​ർ ഒ​ന്നാം ക്ലാ​സ്​ ജു​ഡീ​ഷ്യ​ൽ മ​ജി​​സ്​​​​ട്രേ​റ്റ്​ കോ​ട​തി പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more