1 GBP = 103.33

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു,​ നെഞ്ച് തകർന്ന് നീനുവും വീട്ടുകാരും

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു,​ നെഞ്ച് തകർന്ന് നീനുവും വീട്ടുകാരും

കോട്ടയം: ഭാര്യവീട്ടുകാരുടെ പകയിൽ ജീവൻ നഷ്ടമായ യുവാവ് കെവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ളാത്തറ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ കണ്ട കാഴ്ച ഏവരുടേയും ഹൃദയം തകർക്കുന്നതായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 10.30ഓടെയാണ് കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് വൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വൻജനാവലി കാത്തുനിൽപുണ്ടായിരുന്നു.
മൃതദേഹവുമായി ആംബുലൻസ് എത്തിയതും വീട്ടിൽ നിന്ന് കൂട്ടനിലവിളി ഉയർന്നു. കെവിന്റെ മരണവാർത്തയറിഞ്ഞ് തളർന്നു വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്ന ഭാര്യ നീനുവിനെ ഇന്നലെത്തന്നെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.

ആംബുലൻസിൽ നിന്നിറക്കിയ കെവിന്റെ മൃതദേഹം വീടിന്റെ വരാന്തയിൽ വച്ചതോടെ വീട്ടിലെ കരച്ചിൽ ഉച്ചസ്ഥായിയിലായി. നെഞ്ച് പൊട്ടി നിലവിളിച്ചു കൊണ്ട് നീനുവും കെവിന്റെ സഹോദരിയും അമ്മയും മൃതദേഹത്തിലേക്ക് വീണു. നീനുവിനെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും കെവിന്റെ അച്ഛൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. മൃതദേഹത്തിൽ നിന്ന് പിടിവിടാതെ വാവിട്ട് കരയുന്ന നീനു നാട്ടുകാർക്ക് മുന്നിൽ നൊന്പരക്കാഴ്ചയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more