1 GBP = 103.74
breaking news

കെറ്ററിംങ്ങിൽ മലയാളി നേഴ്സായ യുവതിയും രണ്ടു മക്കളും സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; 52 വയസുകാരനായ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കെറ്ററിംങ്ങിൽ മലയാളി നേഴ്സായ യുവതിയും രണ്ടു മക്കളും സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; 52 വയസുകാരനായ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കെറ്ററിംഗ്‌: യുകെ മലയാളികളെയാകെ ഞെട്ടിച്ച് കൊണ്ടാണ് ഇന്നലത്തെ പകൽ കടന്ന് പോയത്.
കെറ്ററിംങ്ങിൽ മലയാളി കുടുബത്തിലെ യുവതിയും രണ്ടു മക്കളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകൾ യുവതിയെ ശുശ്രൂഷിച്ചെങ്കിലും ഒന്നും ചെയ്യാനാകാതെ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആറും നാലും വയസ്സുള്ള കുട്ടികളെ പൊലീസ് എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചു.

പോലീസ് കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11.15 ന് കെറ്ററിംഗിലെ പെതർടൺ കോർട്ടിലെ ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റിലെത്തിയ പോലീസ് ഗുരുതരാവസ്ഥയിലായ യുവതിയെയും കുട്ടികളെയും കണ്ടെത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്തും കുട്ടികൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് 52 വയസുകാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽനിന്നും ആരംഭിച്ച അന്വേഷണമാണ് പൊലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുള്ളിൽ കടന്നത്.

മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ വാക്കുകളില്ല എന്നാണ് നോർത്താംപ്റ്റൺഷെയർ പൊലീസ് സൂപ്പരിന്റന്റ് സ്റ്റീവ് ഫ്രീമാൻ പറഞ്ഞത്. വിദഗ്ധരുടെ സംഘം അന്വേഷണവുമായി മുന്നോട്ടു പോകുന്നുണ്ടെന്നും എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ പൊലീസുമായി ഇതു പങ്കുവയ്ക്കാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more