1 GBP = 103.12

മഹാമാരിക്കിടയിലും മിന്നുന്ന വിജയവുമായി കെറ്ററിംഗ്‌ & കോർബി ലയൺസ്

മഹാമാരിക്കിടയിലും മിന്നുന്ന വിജയവുമായി കെറ്ററിംഗ്‌ & കോർബി ലയൺസ്

സിബു ജോസഫ്

കെറ്ററിംഗ്- കെറ്ററിംങ്ങിലേയും, കോർബിയിലെയും ഒരുകൂട്ടം കായിക പ്രേമികളുടെ കൂട്ടായ്‌മയായ കെറ്ററിംഗ്‌ & കോർബി ലയൺസ് എന്ന ക്രിക്കറ്റ് ക്ലബ്, കോവിഡ് മഹാമാരിക്കിടയിലും മിന്നുന്ന വിജയവുമായി യു കെ മലയാളികൾക്ക് മാതൃകയാകുന്നു. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടുതന്നെ കായിക മത്സരങ്ങളിൽ പങ്കെടുക്കുവാനും, വിജയിക്കുവാനും സാധിക്കും എന്ന് സിബു ജോസഫിന്റെയും ഷിബു വിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ടീം തെളിയിച്ചു. സോബിൻ പടവന്റെയും ജിജോ സ്കറിയയുടെയും നേതൃത പാടവത്തിൽ അണിനിരന്ന ശ്രീകുമാർ നായർ ക്യാപ്റ്റനും, അരുൺ സെബാസ്ററ്യൻ വൈസ് ക്യാപ്റ്റനും ആയ ടീമിൽ ഡോ- ജാസ്സിം നവാസ്, സിറാജ് മുക്രിയാൻ, ലിജോ ജോർജ്, എബിൻ തോമസ്, ജെറിൻ ജോസ്, കൃഷ്ണരാജ് ഇലുമനക്കൽ, റിജു ജോർജ്, ജിനീഷ് ജോസ്, ബിബിൻ ഫിലിപ്പ്, റിച്ചു അലക്സ്,ജോമിൻ ജോസ്. തുടങ്ങിയവർ അംഗങ്ങളാണ്.

ഓഗസ്റ്റ് 23 ന് യുണൈറ്റഡ് സ്പോർട്സ് ക്ലബ് പീറ്റർബ്രോ സംഘടിപ്പിച്ച എൽ ജി ആർ ഓൾ യുകെ ടി 20 മത്സരത്തിൽ പങ്കെടുത്ത എട്ടു മത്സരങ്ങളിലും മിന്നുന്ന വിജയവുമായി കെറ്ററിംഗ്‌ & കോർബി ലയൺസ് കിരീടം നേടി. ഡോ- ജാസ്സിം മികച്ച കാളികാരനുള്ള ബഹുമതി നേടിയപ്പോൾ, ശ്രീകുമാർ നായർ മികച്ച വിക്കറ്റ് കീപ്പർക്കുള്ള പുരസ്‌ക്കാരവും സ്വന്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more