1 GBP = 103.95

“കേരളീയം”  കഥകളി മുതൽ കളരിപ്പയറ്റ്‌ വരെയുള്ള കേരളീയ കലകളുടെ പരിശീലന പദ്ധതിയുമായി കലാഭവൻ ലണ്ടൻ അക്കാദമി

“കേരളീയം”  കഥകളി മുതൽ കളരിപ്പയറ്റ്‌ വരെയുള്ള കേരളീയ കലകളുടെ പരിശീലന പദ്ധതിയുമായി കലാഭവൻ ലണ്ടൻ അക്കാദമി

കേരളത്തിന്റെ സാംസ്ക്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയുമായി കലാഭവൻ ലണ്ടൻ.

വിവിധങ്ങളായ സാംസ്ക്കാരിക തനിമയും കലകളും നൃത്ത രൂപങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം. കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകമെന്നു പറയുന്നതു തന്നെ കേരളത്തിലെ തനതു കലകളും നൃത്ത രൂപങ്ങളും അവയെല്ലാം പ്രദർശിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന  നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമാണ്.

കഥകളി മുതൽ കളരിപ്പയറ്റു വരെയുള്ള കേരളീയ കലകൾ വിദേശിയർക്കും സ്വദേശിയർക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കൊച്ചിൻ കലാഭവൻ ലണ്ടൻ അവസരമൊരുക്കുന്നു.
കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ ഒരു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന കലാ സാംസ്ക്കാരിക പദ്ധതിയാണ്  “കേരളീയം”  യുകെയിലും യൂറോപ്പിലുമുള്ള സ്വദേശിയർക്കും വിദേശിയർക്കും കേരളീയ കലകളും നൃത്ത രൂപങ്ങളും മറ്റു ഇന്ത്യൻ കലകളും പരിചയപ്പെടാനും ആസ്വദിക്കാനും അഭ്യസിക്കാനും അത് വിവിധ വേദികളിൽ അവതരിപ്പിക്കാനും ഈ പദ്ധതിയിലൂടെ അവസരമൊരുക്കുന്നു. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ യുകെയിൽ നിന്ന് കേരളത്തിലെ കലാ-നൃത്ത സാംസ്കാരിക രംഗങ്ങളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. യൂറോപ്പിലും ഇന്ത്യയിലും നിന്നുള്ള പ്രഗല്ഫരായ കലാ / നൃത്ത അധ്യാപകർ ഈ പദ്ധതിക്ക് മേൽ നോട്ടം വഹിക്കുകയും പരിശീലനം നൽകുകയും ചെയ്യും. ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ, ലണ്ടൻ അടക്കമുള്ള യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ, സിനിമ താരങ്ങൾ / ചലച്ചിത്ര പിന്നണി ഗായകർ തുടങ്ങിയവരെ  ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന “കേരളീയം” മെഗാ മേളകളിൽ, പരിശീലനം സിദ്ധിച്ച നൂറു കണക്കിനു കലാകാരന്മാർ സ്വദേശിയരും വിദേശികളുമായ കാണികൾക്കു മുന്നിൽ കേരളീയ കലാ നൃത്ത രൂപങ്ങൾ അവതരിപ്പിക്കും.

വ്യക്തികൾക്കും അസോസിയേഷനുകൾക്കും ഈ മെഗാ മേളയിൽ പങ്കാളികളാകാം താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക്  കൊച്ചിൻ കലാഭവൻ ലണ്ടൻ നേതൃത്വവുമായി ബന്ധപ്പെടുക.

കേരളീയ തനതു കലാ രൂപങ്ങളായ
കഥകളി
മോഹിനിയാട്ടം
തെയ്യം
സംഗീതം
ഓട്ടം തുള്ളൽ
കളരിപ്പയറ്റ്
മാപ്പിളപ്പാട്ട്
ഒപ്പന
മാർഗ്ഗംകളി.
തിരുവാതിര
ചെണ്ടമേളം
 തുടങ്ങിയവയും മറ്റു ഭാരതീയ നൃത്ത കലാ രൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥക് , ഒഡിസി തുടങ്ങിയവയും ഒപ്പം ബോളിവുഡ് / സിനിമാറ്റിക് നൃത്തങ്ങളും അഭിനയവും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഈ കലാ രൂപങ്ങളെല്ലാം സ്വദേശിയർക്കും വിദേശിയർക്കും പരിചയപ്പെടാനും അഭ്യസിക്കാനും  അവതരിപ്പിക്കാനും കലാഭവൻ ലണ്ടൻ അവസരമൊരുക്കുന്നു.
കേരളീയ കലകളും സംസ്ക്കാരവും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന ഈ മെഗാ പരിപാടിയിൽ കലാഭവൻ ലണ്ടനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രോഗ്രാം കോർഡിനേറ്റർസിനെ ക്ഷണിക്കുന്നു. കേരളീയ സാംസ്ക്കാരിക രംഗങ്ങളിലും കലകളിലും പങ്കെടുക്കാനും  പ്രചരിപ്പിക്കാനും താല്പര്യമുള്ളവർക്ക് സ്വാഗതം. യുകെയിലും യൂറോപ്പിലുമുള്ള നൃത്ത-കലാ അദ്ധ്യാപകർ, മ്യൂസിക്, ഡാൻസ് സ്‌കൂളുകൾക്കും ഈ പദ്ധതിയുമായി സഹകരിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more