1 GBP = 103.14

പൊലിസിൽ ക്രിമിനലുകൾ വേണ്ട’; ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃക: മുഖ്യമന്ത്രി

പൊലിസിൽ ക്രിമിനലുകൾ വേണ്ട’; ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃക: മുഖ്യമന്ത്രി

പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈകൃതങ്ങൾ കാണിക്കുന്ന പൊലിസുകാരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ്പ് മർദ്ദനങ്ങൾ കുറഞ്ഞു, അത് ഉണ്ടായാൽ സിബിഐ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കേരള പൊലിസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി.എം ടെക് ബിരുദധാരികൾ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഇന്ന് സേനയിൽചേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകാപരമാണ്. മുമ്പ് പ്രായം കൂടിയവരോട് പോലും നിന്ദ്യമായിട്ടാണ് പൊലിസ് പെരുമാറിയിരുന്നത്. അന്നൊക്കെ പൊലിസ് സ്റ്റേഷൻ ഭയപ്പെടേണ്ട സ്ഥലമായിരുന്നു.

പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ സാഹചര്യങ്ങളിൽ പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു.സമൂഹത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more