1 GBP = 103.79
breaking news

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വരുന്ന മൂന്നുമണിക്കൂറില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കാലാവസ്ഥാ കേന്ദ്രവും സമുദ്രഗവേഷണകേന്ദ്രവുമാണ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചത്.

അതേസമയം, ഇടുക്കിയില്‍ വന്‍നാശമുണ്ടായ സ്ഥലങ്ങളില്‍ താമസിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ജില്ലാതല അവലോകനയോഗത്തില്‍ തീരുമാനിച്ചു. അതീവഅപകടകരമെന്നു വിലയിരുത്തിയ ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ കൃത്യമായ കണക്കു നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും ദുരിതാശ്വാസ അവലോകന യോഗം വിലയിരുത്തി.

വന്‍നാശമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും ഭൂമി സ്വീകരിക്കും. ലഭ്യമായ ഇടങ്ങളില്‍ സര്‍ക്കാര്‍ തന്നെ ഭൂമി കണ്ടെത്തും. ക്യാംപുകളില്‍നിന്നു മടങ്ങുന്നവര്‍ക്ക് ഉടന്‍ പണം അക്കൗണ്ടുകളില്‍ ലഭ്യമാകുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more