1 GBP = 103.12

ആരുടേയും കയ്യടി നേടാനല്ല; ഓഖി ദുരന്തം പോലെ മറ്റൊരു ദുരന്തം നോക്കി നിൽക്കാനാവില്ല ; രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾ

ആരുടേയും കയ്യടി നേടാനല്ല; ഓഖി ദുരന്തം പോലെ മറ്റൊരു ദുരന്തം നോക്കി നിൽക്കാനാവില്ല ; രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: കേരളം ചരിത്രത്തിൽ ഇതുവരെ നേരിട്ടില്ലാത്ത ദുരന്തം നേരിട്ടപ്പോൾ അത് നേരിടാൻ ഇന്ത്യൻ സെെന്യത്തോടൊപ്പം കേരളത്തിന്റെ സ്വന്തം സെെന്യമായ മത്സ്യത്തൊഴിലാളികളുമുണ്ടായിരുന്നു. ആയിരക്കണക്കിന് ജീവനുകളാണ് നിലയില്ലാക്കയത്തിൽ നിന്നും അവർ കെെപിടിച്ച് ഉയർത്തിയത്. കേരളക്കരയാകെ അവരെ നെഞ്ചോട് ചേർത്ത് പിടിച്ചു.
എന്നാൽ ആരുടെയും കെെയ്യടി മേടിക്കാനല്ല തങ്ങൾ ഇത്തരത്തിൽ ഒരു ഉദ്യമത്തിന് ഇറങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ആരുടെയും കയ്യടി വാങ്ങാനോ, ചാനലുകളിൽ വന്നിരിക്കാനോ അല്ല ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടതെന്നും ഓഖി ഈ സമൂഹത്തിൽ ഉണ്ടാക്കിയ വേദന ഇതുവരെ മാറിയിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിനായി പാണ്ടനാട് ആദ്യം എത്തിയ ജാക്‌സൺ പറഞ്ഞു. ഒരു ചാനലിലെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓഖി പോലത്തെ ഒരു ദുരന്തം ഇനി നോക്കി നിൽക്കാനാവില്ലെന്നും എല്ലാം ഞങ്ങളെ ചോരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രളയക്കെടുതി നേരിടാൻ സ്വമേധയാ മുന്നോട്ട് വന്ന മത്സ്യത്തൊഴിലാളികൾക്ക് ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കിലും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ വലിയ ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more