1 GBP = 103.87

ജനം വിധിയെഴുതുന്ന നിർണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് കേരളത്തിൽ തുടക്കമായി

ജനം വിധിയെഴുതുന്ന നിർണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് കേരളത്തിൽ തുടക്കമായി

കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിർണായകമായ വോട്ടെടുപ്പ് പ്രക്രിയക്ക് തുടക്കമായി. ബൂത്തുകളിൽ മോക്-പോൾ നടക്കുകയാണ്. പലയിടത്തും അതിരാവിലെ തന്നെ വോട്ടർമാരുടെ നിര ദൃശ്യമായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാ​നാ​ർ​ഥി​ക​ളാണ് ഇക്കുറി വിധിതേടുന്നത്​. 1.32 കോ​ടി പു​രു​ഷ​ന്മാ​രും 1.41 കോ​ടി വ​നി​ത​ക​ളും 290 ട്രാ​ൻ​സ്​​ജ​ൻ​ഡ​റും ഉൾപ്പടെ 2.74 കോ​ടി (2,74,46,039) വോ​ട്ട​ർ​മാ​രാണ്​ ഇക്കുറി വിധിയെഴുതുന്നത്​. 40,771 പോ​ളി​ങ്​ ബൂ​ത്തുകളാണ്​ സംസ്ഥാനത്ത്​ സജ്ജമാക്കിയിരിക്കുന്നത്​. ന​ക്​​സ​ൽ ഭീ​ഷ​ണി​യു​ള്ള ഒ​മ്പ​ത്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന്​ അ​വ​സാ​നി​ക്കും.

ക​ർ​ശ​ന സു​ര​ക്ഷ​യി​ലാ​ണ്​ ​വോ​െ​ട്ട​ടു​പ്പ്​. 59,292 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​രെ നി​യോ​ഗി​ച്ചു. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മു​ണ്ട്. കേ​ന്ദ്ര​സേ​ന​ക​ളു​ടെ 140 ക​മ്പ​നി​യും രം​ഗ​ത്തു​ണ്ട്. പ്ര​ശ്​​ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷ​യു​ണ്ടാ​കും. വെ​ബ്​​കാ​സ്​​റ്റി​ങ്​ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more