1 GBP = 103.80

ക്രിസ്മസ് ന്യൂ ഇയർ മലയാളം കുർബാന ഭക്തി സാധ്രമായി ആഘോഷിച്ചു

ക്രിസ്മസ് ന്യൂ ഇയർ മലയാളം കുർബാന ഭക്തി സാധ്രമായി ആഘോഷിച്ചു

ബെന്നി മേച്ചേരിമണ്ണിൽ

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷമായ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടു കുർബാന  റെക്സം സെന്റ് മേരിസ് കതീഡ്രലിൽ നടത്തപെട്ടു .

പരിശുദ്ധ കുർബാനയിൽ  ബഹുമാനപെട്ട ഫാദർ ജോൺസൺ  കാട്ടിപ്പറമ്പിൽ  മുഖ്യ കാർമികനും  കതീ ഡ്രൽ ഡീൻ  ഫാദർ നികോളാസ്, ഫാദർ റിജിനോൾ എന്നിവരും പങ്കുചേർന്നു. റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ് റവറെന്റ്പീ റ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. അഘോഷമായ പാട്ട് കുർബാനയിൽ പങ്കുചേർന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം  ഉൾകൊള്ളാൻ എത്തിയ എല്ലാവർക്കും റെക്സം കേരള കമ്മ്യൂണിറ്റിക്കുവേണ്ടി ധന്യാ  ചാക്കോ നന്ദി രേഹപ്പെടുത്തി. കുർബാന ശേഷം  നടന്ന സ്നേഹ കൂട്ടായ്മ യിൽ ബിഷപ്പ് പീറ്റർ ഏവർക്കും ക്രിസ്മസ് കേക്ക് മുറിച് നൽകി  ക്രിസ്മസ് സന്തോഷം പങ്കു വച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more