1 GBP = 103.12

കേരളാ ക്ലബ് നനീട്ടൻ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി 

കേരളാ ക്ലബ് നനീട്ടൻ ബോയ്സ് അണിയിച്ചൊരുക്കുന്ന നാലാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി 
സജീവ് സെബാസ്റ്റ്യൻ
മൂന്ന് ദിവസം ഒരു ഫാം ഹൌസിൽ  താമസിക്കണമെങ്കിൽ നമ്മൾ എത്ര പൗണ്ട് മുടക്കണം? എങ്കിൽ മൂന്ന് ദിവസത്തേക്ക് സൗജന്യമായി യു കെ യിലെ ചീട്ടുകളിക്കാർക്ക് താമസിക്കുവാനും ആഘോഷിക്കുവാനും അവസരം ഒരുക്കുവാണ് നനീട്ടൻ കേരളാ ക്ലബ് ബോയ്സ് .
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വർഷങ്ങളിലായി കേരളാ  ക്ലബ് നനീട്ടൻ ബോയ്സ് അണിയിച്ചൊരുക്കുന്ന  നാലാമത്  ഓൾ യു കെ ചീട്ടുകളി മത്സരങ്ങൾ ഇക്കുറി  നടക്കുന്നത്  ബിർമിങ്ഹാമിന് അടുത്തുള്ള പത്തേക്കറിൽ സ്‌ഥിതി ചെയ്യുന്ന വിശാലമായ ഫാം house ൽ ആയിരിക്കും .ഈ മാസം  17 ,18 ,19 തീയതികളിലാണ് ഏവരും കാത്തിരിക്കുന്ന ചീട്ടുകളി മത്സരങ്ങൾ നടക്കുന്നത് .
യു കെ യിലെ ചീട്ടുകളി പ്രേമികൾക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങൾ ആണ് ഈ വർഷം ഒരുക്കിയിരിക്കുന്നത് ,രുചികരമായ കേരളീയ ആഹാരങ്ങൾ അവിടെ തന്നെ വച്ച് ലൈവായി ലഭിക്കുന്നതാണ്  .വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകർഷകമായ സമ്മാനങ്ങളാണ് റമ്മിയിൽ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും .രണ്ടാമെത് എത്തുന്ന ടീമിന്  £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയുമാണ് . ലേലത്തിൽ ഒന്നാമത് എത്തുന്ന ടീമിന്  £501 പൗണ്ടും ട്രോഫിയും രണ്ടാമെത് എത്തുന്ന ടീമിന്  £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്‌ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയും ലഭിക്കും.
പ്രധാന മത്സരങ്ങൾ നടക്കുന്ന ശനിയാഴ്ച(ഓഗസ്റ്റ് 18 ) രെജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കുകയും  മത്സരങ്ങൾ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ചെയ്യും.അന്നേ ദിവസം തന്നെ പ്രധാന മത്സരങ്ങൾ തീർക്കേണ്ടത് കൊണ്ട് എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണം എന്ന് അഭ്യർത്ഥിക്കുകയാണ് .ഈ ടൂർണമെന്റ് ഒരു വൻ വിജയമാക്കുവാൻ  യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് ബോയ്സ്  ഹൃദയപൂർവം ഈ അവസരത്തിൽ ക്ഷണിക്കുകയാണ്  .

ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്ക് -,ജിറ്റോ  ജോൺ -07405193061 ,ബിൻസ് ജോർജ് -07931329311 സജീവ് സെബാസ്റ്റ്യൻ -07886319132 സെൻസ് ജോസ് കൈതവേലിൽ -07809450568,ജോബി ഐത്തിൽ -07956616508

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more