1 GBP = 104.00
breaking news

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ നാളെ ;എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ നാളെ ;എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

സജീവ് സെബാസ്റ്റ്യന്‍

കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ 15 രാവിലെ ഒമ്പതുമണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കും. 09.30 ന് തന്നെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. തദവസരത്തില്‍ കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, സെക്രട്ടറി ജോര്‍ജ് , മലയാളം യുകെ മാനേജിങ് ഡയറക്ടര്‍ ബിന്‍സു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായി മത്സരത്തിനായി എത്തുന്നവര്‍ക്ക് സൗജന്യമായി രുചികരമായ കേരളീയ ബ്രേക്ക് ഫാസ്റ്റ് ലഭിക്കുന്നതാണ് .അതോടൊപ്പം പതിനഞ്ചാം തിയതി രാവിലെയും എല്ലാവര്‍ക്കും സൗജന്യമായി ബ്രേക്ഫാസ്റ്റ് ലഭിക്കുന്നതാണ്. വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളാണ് ഏവര്‍ക്കും വേണ്ടി ഒരുക്കിയിരിക്കുന്നത്. കാര്‍ പാര്‍ക്കിങ് ചാര്‍ജ് വേണമെങ്കിലും അത് എത്തുന്നവര്‍ക്ക് എല്ലാര്‍ക്കും കേരള ക്ലബ്ബിന്റെ വക ഫ്രീ ആയിട്ടു പാര്‍ക്കിങ് നല്‍കാനാണ് കേരള ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ദൂരെ നിന്നും വരുന്ന ടീമുകള്‍ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മത്സര വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ്. രണ്ടായിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത്. രണ്ടാമെത് എത്തുന്ന ടീമിന് sk electricals സ്പോണ്‍സര്‍ ചെയ്യുന്ന £251 പൗണ്ടും ട്രോഫിയും ലഭിക്കും. റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് prime care nursing agency നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും. ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് ICS injury claim സ്പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് Passion Health Care ലെസിസ്റ്റര്‍ സ്പോണ്‍സര്‍ ചെയ്ത £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് Philips Clims Ltd നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും.

മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം സ്പോണ്‍സര്‍ ചെയ്യുന്നത് പയസ് മാത്യു മലേമുണ്ടക്കല്‍, ഷാജി മാമ്പിള്ളി, സോബന്‍ ജോണ്‍ , മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ , ഓര്‍ത്തോ ജോര്‍ജ് കവന്‍ട്രി , മേഘം ഓര്‍ക്കസ്ട്ര ,ബെറ്റര്‍ ഫ്രെയിംസ് യുകെ പ്രൈവറ്റ് ലിമിറ്റഡ്, കായല്‍ റെസ്റ്റാന്റ് എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ്. ഈ വര്‍ഷത്തെ പ്രതേകതയായ വീഡിയോ കോംപെറ്റീഷനില്‍ ഇതിനോടകം യുകെയില്‍ അങ്ങോളം ഇങ്ങോളം ആയി നിരവധി എന്‍ട്രികളാണ് ലഭിച്ചിരിക്കുന്നത് വിജയികള്‍ക്ക് ഒന്നാമത് എത്തുന്ന ആള്‍ക്ക് ചിന്നാസ് കാറ്ററിങ് നോട്ടിങ്ഹാം നല്‍കുന്ന £51പൗണ്ടും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്‌കോ റമ്മി ബോയ്സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും . മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യുകെയിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ് .

ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് -,ജിറ്റോ ജോണ്‍ -07405193061 ,ബിന്‍സ് ജോര്‍ജ് -07931329311 സജീവ് സെബാസ്റ്റ്യന്‍ -07886319132 , സെന്‍സ് ജോസ് കൈതവേലില്‍ -07809450568

പാര്‍ക്കിങ്ങിനും വേദിയെ കുറിച്ചുള്ള അനേഷണങ്ങള്‍ക്കും സിബു ജോസഫ് -07869016878,മത്തായി -07966541243

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more