1 GBP = 104.05

ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​സ്​: ​േകരളത്തിന്​ തുടർച്ചയായ ഇരുപതാം കിരീടം

ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​സ്​: ​േകരളത്തിന്​ തുടർച്ചയായ ഇരുപതാം കിരീടം

റോഹ്​തക്​ (ഹരിയാന): കി​രീ​ട​പ്പോ​രി​ൽ ഹ​രി​യാ​ന​യെ പി​ടി​ച്ചു​കെ​ട്ടിയ​ കേ​ര​ള​ത്തി​​ന്​ ഇനി കി​രീ​ട​വു​മാ​യി മടങ്ങാം. തുടര്‍ച്ചയായി 20ാം തവണയാണ് കേരളം ദേശീയ ചാമ്പ്യന്മാരാവുന്നത്. അവസാന ദിനമായ ഇന്ന്​ രണ്ട്​ പേർ കൂടി സ്വർണം നേടിയതോടെ കേരളം കിരീടം അരക്കിട്ടുറപ്പിച്ചു.

അഞ്ചാം ദിനം തുടക്കത്തിൽ തന്നെ കേരളത്തിന്​ എട്ടാം സ്വർണം ലഭിച്ചു. 1,500 മീറ്ററിൽ ആൺകുട്ടികളിൽ ആദർശ്​ ഗോപിയാണ്​ സ്വർണം നേടിയത്​. ഇതേ വിഭാഗത്തിൽ പെൺകുട്ടികളിൽ അനുമോൾ തമ്പിയും സ്വർണം നേടി​. ഇരുവരും കോതമംഗലം മാര്‍ ബേസിലി​​െൻറ താരങ്ങളാണ്. ഇതേ ഇനത്തിൽ പെൺക​ുട്ടികളിൽ കെ.ആർ ആതിര വെള്ളിയും നേടി. അതേ സമയം 200 മീറ്ററിൽ കേരളത്തി​​െൻറഅശ്വിൻ ബി ശങ്കർ രണ്ടാമതെത്തി.

മൂന്നാംദിനത്തിലെ മല്‍സരങ്ങള്‍ അവസാനിച്ച​പ്പോൾ ഹരിയാനക്ക്​ പിറകിൽ രണ്ടാമതായിരുന്ന കേരളം നാലാം ദിനം കാഴ്​ചവെച്ച ഉജ്ജ്വല പ്രകടനത്തിലൂടെയാണ്​ പോയിൻറ്​ പട്ടികയിൽ മുകളിലെത്തിയത്​. അഞ്ചാം ദിനം രണ്ട്​ സ്വർണവും കൂടി ചേർത്ത്​ നിലവിലെ ചാംപ്യൻമാർ മീ​റ്റി​ലെ പോയിൻറ്​ നേട്ടം 80 ആക്കി​. ഇന്നലെ 53 പോ​യ​ൻ​റു​മാ​യി ആ​തി​ഥേ​യ​രാ​യ ഹ​രി​യാ​ന തൊ​ട്ടു​പി​ന്നി​ലു​ണ്ടായിരുന്നു. 30 പോ​യ​ൻ​റു​മാ​യി ത​മി​ഴ്​​നാ​ടാ​യിരുന്നു​ മൂ​ന്നാ​മ​ത്. മീ​റ്റി​​െൻറ അ​വ​സാ​ന​ദി​ന​മാ​യ ഇന്ന്​ ഒ​മ്പ​ത്​ ഫൈ​ന​ലു​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.

നാലാം ദിനം മൂന്നു സ്വര്‍ണവും മൂന്ന്​ വെള്ളിയും രണ്ടു വെങ്കലവുമായിരുന്നു കേരളം നേടിയത്​. ഇതേ തുടർന്നായിരുന്നു 64 പോയി​േൻറാടെ ഹരിയാനയെ പിന്തള്ളി കേരളം ഒന്നാംസ്ഥാനത്തേക്ക്​ കുതിച്ചത്​. കയറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more