1 GBP = 103.89

സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് സോഷ്യല്‍ മീഡിയയില്‍; ബജറ്റ് അവതരണം തടസ്സപ്പെടുത്തി പ്രതിപക്ഷം; സര്‍ക്കാര്‍ ചോര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സഭയില്‍  അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ്  സോഷ്യല്‍ മീഡിയയില്‍; ബജറ്റ് അവതരണം തടസ്സപ്പെടുത്തി പ്രതിപക്ഷം; സര്‍ക്കാര്‍ ചോര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബജറ്റ് സോഷ്യല്‍ മീഡിയകളില്‍ വന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

ബജറ്റ് അവതരിപ്പിച്ച ശേഷമാണ് സാധാരണഗതിയില്‍ അതിന്റെ കോപ്പി മാധ്യമങ്ങള്‍ക്കും അംഗങ്ങള്‍ക്കും ലഭിക്കാറുള്ളതെന്നും എന്നാല്‍ ബജറ്റ് അവതരിപ്പിക്കുന്നതിനും മുമ്പ് അവ സോഷ്യല്‍ മീഡിയകളിലും ലൈവ് ആയും പോകുന്നുണ്ട്. ഇത് ഗൗരവമുള്ള കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ബജറ്റ് സര്‍ക്കാര്‍ ചോര്‍ത്തിയിട്ടില്ലെന്നും വിശദീകരണം നല്‍കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അറിയാത്ത കാര്യത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഇക്കാര്യത്തില്‍ താന്‍ നേരിട്ട് വിശദീകരണം നല്‍കാമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more