1 GBP = 103.76

കേരളാബീറ്റ്‌സിന്റെ മലയാള തനിമയോടെയുള്ള ഓണാഘോഷം സെപ്തംബര്‍ മൂന്നിന് സെന്റ് ആന്‍സ് പാരിഷ് ഹാള്‍ ഡന്‍മറിയില്‍….

കേരളാബീറ്റ്‌സിന്റെ മലയാള തനിമയോടെയുള്ള ഓണാഘോഷം സെപ്തംബര്‍ മൂന്നിന് സെന്റ് ആന്‍സ് പാരിഷ് ഹാള്‍ ഡന്‍മറിയില്‍….

ജോസ് തെക്കിനിയേത്ത്

മികച്ച സംഘാടന മികവിന്റെയും അടുക്കും ചിട്ടയോടെയുമുള്ള കൂട്ടായ പരിശ്രമത്തിന്റെയും ഉദാത്തമായ ഉദാഹരണമാണ് കേരളാബീറ്റ്‌സ്. ഈ വരുന്ന സെപ്തംബര്‍ മൂന്നിന് കേരളാബീറ്റ്‌സ് കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടവാദ്യമേളത്തിന്റെ അകമ്പടിയോടെ മലയാള തനിമയുള്ള കച്ചയും മുണ്ടും ധരിച്ച് താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും കുട്ടികളുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും, ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേരുന്ന എല്ലാ കുടുംബാംഗങ്ങളുടെയും ഒരു വലിയ സദസ്സിനെ സാക്ഷി നിര്‍ത്തി സെന്റ് ആന്‍സ് പാരിഷ് ഹാള്‍ ഡന്‍മറിയിലേക്കു സ്വാഗതം ചെയ്യുന്നു.

സാംസ്‌കാരിക പരിപാടി ഉത്ഘാടന ചടങ്ങില്‍ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ മലയാളി കമ്മ്യൂണിറ്റിയില്‍ എ – ലെവല്‍ എക്‌സാമിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ മെഡിസിന് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടിയ കേരളാബീറ്റ്‌സ് അംഗം ജോണ്‍സണ്‍ ആലുക്കല്‍ മകള്‍ കുമാരി റോഷ്‌നി ജോണ്‍സണെയും, സതേണ്‍ അയര്‍ലന്റ് മലയാളി കമ്മ്യൂണിറ്റിയില്‍, ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് എക്‌സാമില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ മെഡിസിന് അഡ്മിഷന്‍ കിട്ടിയ ജോര്‍ജ്ജിന്റെ മകള്‍ കുമാരി ഡെസ്ലിറ്റ് തെരേസ്സാ ജോര്‍ജ്ജിനെയും ആദരിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്യുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more