1 GBP =
breaking news

കേരള കാത്തലിക് അസോസിയേഷൻ ഓഫ് യുകെയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറ്റന്നാൾ….

കേരള കാത്തലിക് അസോസിയേഷൻ ഓഫ് യുകെയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറ്റന്നാൾ….

സണ്ണി അറയ്ക്കൽ
കേരള കാത്തലിക് അസോസിയേഷൻ ഓഫ് യുകെയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറ്റന്നാൾ ഈസ്റ്റ്ഹാമിൽ നടക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായി സെന്റ് മിഖായേൽസ് ചർച്ചിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. കേരളത്തിൽ നിന്നുള്ള സീറോ മലങ്കര ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് ആണ് മുഖ്യാതിഥി. ഉച്ചക്ക് 2.15ന് ആണ് വിശുദ്ധ കുർബാന. തുടർന്ന് ലണ്ടനിലെ ഈസ്റ്റ്ഹാം ടൌൺ ഹാളിൽ വൈകുന്നേരം 3.30 മുതൽ 9.30 വരെ പൊതു ചർച്ചയുണ്ടായിരിക്കും.

സീറോ മലങ്കര ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് പരിപാടി ഉത്‌ഘാടനം ചെയ്യും. മോൺസിഞ്ഞോർ കെവിൻ ഹെയ്ൽ, എംപി സ്റ്റീഫൻ ടിംസ് എന്നിവർ മുഖ്യാതിഥികൾ ആകും. വ്യത്യസ്തമായ സാംസ്കാരിക വിനോദ പരിപാടികൾ ഉണ്ടാകും. ഉച്ച ഭക്ഷണം ഉണ്ടാകുന്നതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more