1 GBP = 103.97
breaking news

കെന്റിലെ നിശാ ക്ളബ്ബിൽ വാഹനം ഇടിച്ച് കയറ്റി നിരവധി പേർക്ക് പരിക്ക്

കെന്റിലെ നിശാ ക്ളബ്ബിൽ വാഹനം ഇടിച്ച് കയറ്റി നിരവധി പേർക്ക് പരിക്ക്

കെന്റ്: കെന്റിലെ ഗ്രേവ്‌ സെന്റിലുള്ള തിരക്കേറിയ നിശാ ക്ലെബ്ബിൽ വാഹനമിടിച്ച് കയറ്റി നിരവധിപേർക്ക് പരിക്ക്. സുസുക്കിയുടെ ഗ്രെ കളർ ഫോർ വീൽ ഡ്രൈവ് കാറിലെത്തിയ യുവാവാണ് ബ്ലേക്ക്സ് നൈറ്റ് ക്ലെബ്ബിലേക്ക് കാറിടിച്ച് കയറ്റിയത്. ഇന്നലെ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു തിരക്കേറിയ സമയത്തായിരുന്നു അപകടം നടന്നത്. നൂറുകണക്കിന് ആളുകളാണ് അപകട സമയത്ത് നിശാ ക്ലെബ്ബിലുണ്ടായിരുന്നത്. പോലീസും നിരവധി ആംബുലൻസുകളും സംഭവസ്ഥലത്ത് പാഞ്ഞെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.

സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ നൈറ്റ് ക്ലെബ്ബിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. യുവാവ് വാഹനമോടിച്ച് കയറ്റുമ്പോൾ സെക്യൂരിറ്റി ജീവനക്കാരിലൊരാൾ തടയാൻ ശ്രമിച്ചു, എന്നാൽ ജീവനക്കാരനെയും തട്ടിത്തെറിപ്പിച്ച് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ ഡോർ തുറന്ന് ഇയ്യാളെ പുറത്തേയ്ക്ക് വലിച്ചിടാൻ ശ്രമിച്ചെങ്കിലും ശ്രമം പാളി. പോലീസ് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more