1 GBP = 103.14

കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും

കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും

കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2016 ഒക്ടോബര്‍ 9, 10, 11 എന്നീ തീയതികളില്‍ (കൊല്ലവര്‍ഷം 1192, കന്നിമാസം- 23, 24, 25) കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. ത്രിമൂര്‍ത്തികളെയും ത്രിശക്തിദേവിമാരെയും പ്രസാദിപ്പിച്ചു, മനസിന്റെ അകത്തങ്ങളങ്ങള്‍ വരെ ശുദ്ധം വരുത്തി, നിഷ്‌കാമകര്‍മ്മം ദിനചര്യയാക്കാന്‍ ശക്തി ലഭിക്കാന്‍ പുസ്തകങ്ങളും
പണിയായുധങ്ങളും പൂജക്ക് വയ്ക്കുന്ന ദിവസങ്ങള്‍…..! നവരാത്രിയുടെ
അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന
വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ വേദഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്. പഞ്ചകൃതീദേവിമാരില്‍ ഒരാളായ സരസ്വതീദേവിയുടെ പ്രസാദത്തില്‍ നവമായ ചൈതന്യം ക്ഷരമല്ലാത്ത ജ്ഞാനത്തിലേക്ക് നയിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സമാജംഗങ്ങള്‍ പൂജവെപ്പ് ഒക്ടോബര്‍ 9നും പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ 11നും നടത്തുന്നു.
എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail:[email protected]
Website:kenthindusamajam.org
Facebook: www.facebook.com/kenthindusamajam.kent
Twitter:https://twitter.com/KentHinduSamaj
Tel:07443923501, 07838170203

Post Your Comments Here ( Click here for malayalam )

Press Esc to close
show more