1 GBP = 104.18

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ രാമായണമാസാചരണം

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ രാമായണമാസാചരണം

തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ.

ഇംഗ്ലണ്ടിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ അധ്യാത്മ രാമായണത്തിന്റെ ദൈനംദിന ബഹുഭാഷാ പാരായണമായ രാമായണ പാരായണ മഹോൽസവം 2021 ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തല്‍സമയം ലോകമെമ്പാടുമുള്ള ഭക്തർ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ രാമായണം, ദിവസവും പാരായണം ചെയ്യും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാമായണപാരായണം ആരംഭിക്കുന്നു. നട തുറന്നു പാരായണം ആരംഭിച്ച് ആരതിയിൽ സമാപിക്കും, തുടർന്ന് ഹരിവരാസനത്തോട് കൂടി നട അടയ്ക്കും.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail: [email protected]
Website: http://kentayyappatemple.org/
Facebook: www.facebook.com/kenthindusamajam.kent/
Twitter: https://twitter.com/KentHinduSamaj
Tel: 07838 170203 / 07507 766652
For Pooja bookings : https://www.paypal.com/donate/?hosted_button_id=38UMTBXSRWWVA&Z3JncnB0=

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more