1 GBP = 103.01
breaking news

കെന്റ് അയ്യപ്പക്ഷേത്രത്തിൽ മഹാശിവരാത്രി ആചരണം

കെന്റ് അയ്യപ്പക്ഷേത്രത്തിൽ മഹാശിവരാത്രി ആചരണം

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം ഫെബ്രുവരി 18-)0 തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. അന്നേദിനം ശ്രീ അയ്യപ്പ പൂജയും മറ്റു വിശേഷാൽ പൂജകളും കർമങ്ങളും ഉണ്ടായിരിക്കും. ശ്രീ അയ്യപ്പ പൂജ വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി എട്ടര വരെയുമാണ് നടത്തപ്പെടുക.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, സഹസ്രനാമാര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.

ബ്രിസ്ടോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Temple Address :
Medway Hindu Mandir, Kent Ayyappa Temple, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക്:​
Website : www.kentayyappatemple.org Email : [email protected]
Facebook : Kent Ayyappa Temple
Tel: 07985 245890 / 07507 766652 / 07838 170203 / 07478 728555 / 07973 151975

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more