1 GBP = 104.00

കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പത്താം വർഷത്തിലേക്ക്

<strong>കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പത്താം വർഷത്തിലേക്ക്</strong>

കെന്റ് ഹിന്ദു സമാജം തുടർച്ചയായ പത്താം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങൾ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കു പ്രദേശങ്ങളിൽ വസിക്കുന്ന അയ്യപ്പഭക്തന്മാർ മേല്പറഞ്ഞ പൂജ ഒരു വർഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാർക്ക് കരുത്തേകിയത്. കെന്റ് അയ്യപ്പക്ഷേത്രത്തിലാണ് ശ്രീ അയ്യപ്പ പൂജ 2022 നവംബര്‍  26-)o തിയതി ശനിയാഴ്ച വൈകുന്നേരം 4:00 മണി മുതൽ 10:00മണി വരെ നടത്തപ്പെടുന്നത്. 

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്. 

ബ്രിസ്ടോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

പൂജകൾ ബുക്ക് ചെയ്യുവാൻ: https://docs.google.com/forms/d/e/1FAIpQLScAQjUT9RnidAlHNHjn50LnFY1VsSXYHIAeR67-1ZcRvNr7ew/viewform

Temple Address :

Kent Ayyappa Temple, Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.  

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail: [email protected] /  [email protected]

Website: www.kenthindusamajam.org  /  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent  /  https://www.facebook.com/kentayyappatemple.org

Twitter: https://twitter.com/KentHinduSamaj /   https://twitter.com/AyyappaKent

https://www.instagram.com/kenthindusamaj/

http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23/

Tel: 07838170203 / 07973151975 / 07753188671/ 07476759037 / 07985245890 / 07747178476 /   07507766652 /  07906130390 / 07478728555

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more