1 GBP = 103.89
breaking news

ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ പങ്കാളിയാകില്ലെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍

ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ പങ്കാളിയാകില്ലെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍

കൊച്ചി: ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ചേര്‍ന്ന് കീഴാറ്റൂരിലെ ദേശീയപാത വിഷയത്തില്‍ പ്രതിഷേധം നടത്തില്ലെന്ന് കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. ഇന്ന് ബിജെപി നടത്തിയ കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധസമരത്തില്‍ സുരേഷ് കീഴാറ്റൂരും സമരനായികയായ ജാനകിയും പങ്കെടുത്തത് വിവാദമായിയിരുന്നു. വയല്‍ക്കിളി സമരത്തെ ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ആരോപിച്ച് സിപിഐഎം നേതൃത്വം അടക്കം രംഗത്തുവന്നിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ‘എഡിറ്റേഴ്‌സ് അവര്‍’ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് സുരേഷ് കീഴാറ്റൂര്‍ നിലപാട് വ്യക്തമാക്കിയത്. ഇനിയൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമരത്തില്‍ പങ്കാളിയാകില്ല. ഇതുസംബന്ധിച്ച നിലപാട് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.

ഇന്ന് രാവിലെ കീഴാറ്റൂരില്‍ ബിജെപി നടത്തിയ കര്‍ഷക രക്ഷാമാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് സുരേഷ് കീഴാറ്റൂരും ജാനകിയും പങ്കെടുത്തത്. കീഴാറ്റൂര്‍ മുതല്‍ കണ്ണൂര്‍ വരെ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.

കീഴാറ്റൂരില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി കര്‍ഷകമാര്‍ച്ച് സംഘടിപ്പിച്ചത്. കീഴടങ്ങിയ കീഴാറ്റൂര്‍ എന്ന മുദ്രാവാക്യവുമായി കീഴാറ്റൂര്‍ മുതല്‍ കണ്ണൂര്‍ വരെയായിരുന്നു മാര്‍ച്ച്. പശ്ചിമബംഗാളില്‍ നന്ദിഗ്രാം എന്നതുപോലെ കീഴാറ്റൂരായിരിക്കും കേരളത്തില്‍ സിപിഐഎമ്മിന്റെ ശവക്കല്ലറ തീര്‍ക്കുകയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തബിജെപി അഖിലേന്ത്യാ സെക്രട്ടറിയും നന്ദിഗ്രാം സമരനേതാവുമായ രാഹുല്‍ സിന്‍ഹ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more